ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ ആ മത്സരം നടക്കില്ല, നിരാശയിൽ ആരാധകർ

2022 - 2023 സീസണ്‍ ഐ എസ് എല്‍ ( Indian Super League ) ഫുട്‌ബോള്‍ പോരാട്ടത്തിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) ക്ക് തിരിച്ചടി. ഉദ്ദേശിച്ച പരിശീലന മത്സരം കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മറ്റൊരു സന്നാഹ മത്സരത്തിനുള്ള സാധ്യത തെളിയുന്നുണ്ട് എന്നും സൂചനയുണ്ട്.

Samayam Malayalam 26 Sept 2022, 1:11 am
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( ഐ എസ് എല്‍ ) ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഒമ്പതാം സീസണിലേക്ക് ഇനി ശേഷിക്കുന്നത് വെറും 12 ദിനങ്ങളുടെ ദൈര്‍ഘ്യം മാത്രം. ഐ എസ് എല്‍ ( Indian Super League ) ഫുട്‌ബോളില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ( Kerala Balsters F C ) അവസാന വട്ട ഒരുക്കത്തിലാണ്. ഒക്ടോബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും ഈസ്റ്റ് ബംഗാള്‍ ക്ലബ്ബും തമ്മിലാണ് ഐ എസ് എല്‍ ഒമ്പതാം സീസണിൻ്റെ ഉദ്ഘാടന മത്സരം.
Samayam Malayalam kbfc have a friendly with punjab fc on september 30 reports
കേരള ബ്ലാസ്റ്റേഴ്സിന്റെ ആ മത്സരം നടക്കില്ല, നിരാശയിൽ ആരാധകർ



​ശക്തർക്കെതിരെ കളിക്കാൻ ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനമായി പുറത്തു വരുന്ന വാര്‍ത്ത ടീം ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ് സി ( Punjab F C ) യുമായി ഒരു സന്നാഹ മത്സരം കളിക്കാന്‍ ഒരുങ്ങുന്നു എന്നാണ്. സെപ്റ്റംബര്‍ 30 ന് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും പഞ്ചാബ് എഫ് സിയും തമ്മിലുള്ള സന്നാഹ മത്സരം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Also Read : ജിയാനുവിന്റെ ഹാട്രിക്, റിസര്‍വിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് സീനിയേഴ്‌സിന്റെ കരുത്തറിയിക്കല്‍ ...

​ആ മത്സരം നടക്കില്ല

അതേസമയം, ഐ എസ് എല്‍ ക്ലബ്ബായ എഫ് സി ഗോവയ്ക്ക് എതിരേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി നടത്താന്‍ ശ്രമിച്ച സന്നാഹ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. എഫ് സി ഗോവ ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് തിരിച്ചടി ആയത്. എഫ് സി ഗോവയ്ക്ക് എതിരേ സന്നാഹം കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായുള്ള വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഈ വിവരങ്ങൾ പങ്കു വെച്ചത്.

​ഇക്കുറി പ്രതീക്ഷിക്കുന്നത് കിരീടം തന്നെ

2021 - 2022 സീസണില്‍ സെര്‍ബിയന്‍ മുഖ്യ പരിശീലകനായ ഇവാന്‍ വുകോമനോവിച്ച് ( Ivan Vukomanovic ) ശിക്ഷണം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഫൈനലില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ടു തന്നെ 2022 - 2023 ഐ എസ് എല്‍ ഫുട്‌ബോളില്‍ മഞ്ഞപ്പട ആരാധകര്‍ കിരീടം പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ലക്ഷ്യം വെയ്ക്കുന്നതും കിരീടമാണെന്ന് സൂപ്പര്‍ താരം ഉറുഗ്വെ കാരനായ അഡ്രിയാന്‍ ലൂണ ( Adrian Luna ) യും വെളിപ്പെടുത്തിയിരുന്നു.

Also Read : Kerala Blasters FC :കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ മുന്നേറ്റ താരങ്ങള്‍ ആരൊക്കെ? ശൈലി എങ്ങനെ ...

​ബ്ലാസ്റ്റേഴ്സിൻ്റെ പ്രീ സീസൺ മത്സരങ്ങൾ

2022 - 2023 പ്രീ സീസണില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഔദ്യോഗികമായി കളിച്ചത്. യു എ ഇ ക്ലബ്ബായ അല്‍ ജസീറ അല്‍ ഹംറ എഫ് സിക്ക് എതിരേയും എം. എ. കോളജ് കോതമംഗലത്തിന് എതിരേയും. അല്‍ ജസീറ അല്‍ ഹംറ എഫ് സിയെ 1 - 5 നും എം. എ. കോളജ് കോതമംഗലത്തിനെ 0 - 3 നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി കീഴടക്കി.

ഇതിനിടെ ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത ഒരു മത്സരവും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി കളിച്ചു. ദേശീയ ഗെയിംസിന് ഒരുങ്ങുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ ടീമിന് എതിരേ ആയിരുന്നു അത്. അതിലും 3 - 0 ന്റെ ഏകപക്ഷീയ ജയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ റിസര്‍വ് ടീമും സീനിയര്‍ ടീമും തമ്മിലും മറ്റൊരു സന്നാഹം നടന്നു. ഈ നാല് സന്നാഹങ്ങളില്‍ ആയി 11 കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി കളിക്കാര്‍ ഗോള്‍ നേടി എന്നതും ശ്രദ്ധേയം.

Read Latest Sports News and Malayalam News

ബ്ലാസ്റ്റേഴ്സ് കഠിനമായ പരിശീലനത്തിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്