ആപ്പ്ജില്ല

സഹലിനും അവസരം ലഭിക്കും; അതുവരെ ക്ഷമ വേണമെന്ന് ഷട്ടോരി

പ്രതിരോധവും അറ്റാക്കും ഒക്കെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലേക്ക് സഹല്‍ മാറിയിട്ടുണ്ട്. എന്നാൽ മികച്ച അവസരങ്ങൾക്കായി താരം ഇനിയും കാത്തിരിക്കേണ്ടതുണെന്നും ഷറ്റോരി കൂട്ടിച്ചേര്‍ത്തു

Samayam Malayalam 13 Jan 2020, 11:29 pm
Samayam Malayalam sahal eelco


കേരള ബ്ലാസ്റ്റേഴ്സിന്‍റെ യുവതാരങ്ങൾക്കുള്ള അവസരം അവർക്ക് തീര്‍ച്ചയായും ലഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. സഹലിനെ കുറിച്ചായിരുന്നു കോച്ചിന്‍റെ ആഭിപ്രായ പ്രകടനം. സഹൽ മികച്ച ടാലന്റാണെന്ന് ഷട്ടോരി പറഞ്ഞു. തനിക്ക് സഹലിനോട് ഒരു തരത്തിലുമുള്ള വിരോധവുമില്ല. സഹൽ നല്ല ഭാവനയുള്ള കളിക്കാരൻ തന്നെയാണ്. പ്രതിരോധവും അറ്റാക്കും ഒക്കെ നന്നായി മനസ്സിലാക്കാൻ സഹല്‍ പ്രാപ്തനാണെന്നും എന്നാൽ ഇനിയും കാത്തിരിക്കേണ്ടതുണെന്നും ഷറ്റോരി കൂട്ടിച്ചേര്‍ത്തു.


താൻ കഴിഞ്ഞ 25 വർഷമായി പരിശീലകനായി പ്രവർത്തിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ എങ്ങനെ ഒരു കളിക്കാരനെ വളർത്തിക്കൊണ്ടു വരണമെന്ന് തനിക്ക് നന്നായി അറിയാമെന്ന് ഷറ്റോരി പറഞ്ഞു. യുവതാരങ്ങൾക്ക് തികഞ്ഞ ക്ഷമയാണ് അത്യാവശ്യമായി വേണ്ടത്. തന്‍റെ ടീം താൻ ഉദ്ദേശിക്കുന്ന ടാക്ടിക്സിലേക്ക് വന്നാൽ സഹലിന് കുറച്ചു കൂടെ നന്നായി കളിക്കാൻ കഴിയുമെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി.

Also Read: നെറ്റ്സില്‍ പോലും അയാള്‍ ദയ കാട്ടാറില്ല; ഇന്ത്യന്‍ പേസറെ കുറിച്ച് കോലി

എടികെയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ സഹലിന് കോച്ച് അവസരം നല്‍കിയതേ ഇല്ലായിരുന്നു. മത്സരം അവസാനിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് മാത്രമാണ് ഷട്ടോരി സഹലിനെ കളത്തിലിറക്കിയത്. നേരത്തേ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴും സഹലിനെ പല മത്സരത്തിലും കോച്ച് കളത്തിലിറക്കിയിരുന്നില്ല. പിന്നാലെ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണവുമായി കോച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്