ആപ്പ്ജില്ല

TP Rehenesh: രഹ്നേഷ് വേണ്ട!! ബ്ലാസ്റ്റേഴ്സിന് ഈ "അദ്ഭുത കീപ്പ‍ര്‍" മതിയെന്ന് ആരാധകര്‍

ടിപി രഹനേഷിന് പകരം ഈ അദ്ഭുത കീപ്പറെ ടീമിലെടുക്കണമെന്ന് ആരാധകർ!! ആരാണയാൾ?

Samayam Malayalam 2 Feb 2020, 6:06 pm
ഐഎസ്എല്‍ പ്ലേ ഓഫിലേക്കുള്ള നിര്‍ണായക മത്സരത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടു. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബെചെയും റാഫേല്‍ മെസി ബൗളിയും മിന്നും പ്രകടനം തന്നെ കാഴ്ച വെച്ചിട്ടും ടീം തോറ്റുപോയി. ഒഗ്ബെചെ മൂന്ന് ഗോളടിച്ചപ്പോള്‍ ചെന്നൈയിന്‍ ആറ് ഗോളുകള്‍ തിരിച്ചടിച്ചു. മുന്നേറ്റം മികച്ചു നിന്നപ്പോള്‍ പ്രതിരോധവും ഗോള്‍കീപ്പറുമാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് നയിച്ചത്.
Samayam Malayalam kerala blasters fans seeks to sign a super goalkeeper to replace tp rehenesh in isl 2019 20
TP Rehenesh: രഹ്നേഷ് വേണ്ട!! ബ്ലാസ്റ്റേഴ്സിന് ഈ "അദ്ഭുത കീപ്പ‍ര്‍" മതിയെന്ന് ആരാധകര്‍



​തോല്‍പ്പിച്ചത് ഗോള്‍കീപ്പര്‍

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടിപി രഹനേഷ് വരുത്തിവെച്ച ചില മണ്ടത്തരങ്ങളാണ് ടീമിന് തോല്‍വിസമ്മാനിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ടിപി രഹനേഷിന്‍റെ പിഴവില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സ് ഗോല്‍ വഴങ്ങിയത്. ഇതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളും ട്രോളുകളുമാണ് താരത്തിനെതിരെ ഉയര്‍ന്നു വരുന്നത്.

Twitter-Rahul Shylesh

​ഗോള്‍ കീപ്പറെ മാറ്റണം

വമ്പന്‍ പിഴവുകള്‍ വരുത്തി ടീമിന് തോല്‍വി സമ്മാനിച്ചതിന് പിന്നാലെ ടിപി രഹനേഷിനെ മാറ്റി പകരം മികച്ച ഒരു കീപ്പറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കണെന്നാണ് ആരാധകരുടെ ആവശ്യം. മണ്ടത്തരങ്ങള്‍ക്കൊപ്പം ചില ചെറിയ ഷോട്ടുകള്‍ പോലും തടുക്കാനാവാതെ രഹനേഷ് ഗോള്‍ വഴങ്ങിയതും ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് ഗോള്‍കീപ്പറെ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

​ഈ അദ്ഭുത ഗോളിയെ സൈന്‍ ചെയ്യൂ

രഹനേഷിനെ ക്രള ബ്ലാസ്റ്റേഴ്സ് പറഞ്ഞ് വിട്ട് പകരം ഒരു അദ്ഭുത ഗോളിയെ ടീമിലെടുക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നാട്ടിന്‍പുറത്തെ ഫുട്ബോള്‍ കളിക്കിടെ ഗോള്‍ കീപ്പിങ്ങില്‍ അസാമാന്യ പ്രകടനം കാഴ്ച വെക്കുന്ന ഒരു കുട്ടി ഗോള്‍കീപ്പറെ ചൂണ്ടിയാണ് തമാശ രൂപേണ ആരാധകര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ആരാണ് ഈ മിടുക്കന്‍ ഗോളിയെന്ന് വ്യക്തമായിട്ടില്ല.

​അദ്ഭുത ഗോള്‍കീപ്പിങ് തന്നെ

നാട്ടിന്‍പുറത്തെ കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തിനിടെ ഒരാള്‍ കിടിലന്‍ പ്രകടനത്തിലൂടെ ഗോള്‍ സേവ് ചെയ്യുന്ന വീഡിയോ ട്വിറ്ററിലാണ് തകര്‍ത്തോടുന്നത്. ഒരേ സമയം നാല് തവണയാണ് എതിരാളികളുടെ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിച്ച് ഈ അദ്ഭുത ഗോള്‍കീപ്പര്‍ മനോഹര സേവ് നടത്തുന്നത്. -വീഡിയോ കാണാം..

Twitter-Kalpanthu

​കീപ്പറെ പിന്തുണച്ച് ബ്ലാസ്റ്റേഴ്സ്

അതേസമയം ടിപി രഹനേഷിനെ കുറ്റപ്പെടുത്താനോ കയ്യൊഴിയാനോ ടീം തയ്യാറായിട്ടില്ല. ചില പിഴവുകള്‍ ഗോള്‍കീപ്പര്‍ക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം പരിഹരിച്ച് മികച്ച ഫോമിലേക്ക് തിരിച്ചുവരാന്‍ രഹനേഷിന് സാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ച് ഇഷ്ഫാക് അഹമ്മദ് വ്യക്തമാക്കി.

Twitter-Rahul Shylesh

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്