ആപ്പ്ജില്ല

കിടിലൻ നീക്കം നടത്തി കേരള ബ്ലാസ്റ്റേഴ്സ്; ഒരു പുതിയ താരം കൂടി ടീമിലേക്ക്, വരുന്നത് ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) സൂപ്പർ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) അടുത്ത സീസണിലേക്ക് ഒരു മിന്നും താരത്തെ സ്വന്തമാക്കി. മിസോറം സ്വദേശിയായ അറ്റാക്കറെയാണ് ക്ലബ് പ്രീ കോൺട്രാക്റ്റിലൂടെ സ്വന്തമാക്കിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Curated byഗോകുൽ എസ് | Samayam Malayalam 5 Feb 2024, 1:10 pm

ഹൈലൈറ്റ്:

  • ഇന്ത്യൻ യുവ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്
  • ഫ്രീ കിക്ക് സ്പെഷലിസ്റ്റാണ് ഈ സ്വദേശി യുവ താരം
  • കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് എഫ് സി ഗോവ നേരത്തേ നോട്ടം വെച്ച താരത്തെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kerala Blasters FC
കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്ബോളിൽ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രീ കോൺട്രാക്റ്റിലൂടെ ഒരു ഇന്ത്യൻ താരത്തെ സ്വന്തമാക്കിയതായി റിപ്പോർട്ട്. ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ് സിക്കു വേണ്ടി നിലവിൽ കളിക്കുന്ന 21 കാരനായ താരത്തെയാണ് പ്രീ കോൺട്രാക്റ്റിലൂടെ സ്വന്തമാക്കിയത്. 2024 - 2025 സീസണിനു മുൻപ് ഈ യുവ താരം കൊച്ചി ക്ലബ്ബിന്റെ ക്യാമ്പിലെത്തും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
2023 - 2024 സീസൺ ഐ എസ് എൽ ഫുട്ബോളിൽ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അവസാനം കളിച്ച മത്സരത്തിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ടതോടെയാണ് മഞ്ഞപ്പട മൂന്നാം സ്ഥാനത്തേക്ക് വീണത്. ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സിൻറെ അടുത്ത മത്സരം. പഞ്ചാബ് എഫ്സിയാണ് ഈ മത്സരത്തിൽ ടീമിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഈ വർഷം ഹോം ഗ്രൗണ്ടിൽ മഞ്ഞപ്പട കളിക്കാൻ ഒരുങ്ങുന്ന ആദ്യ കളികൂടിയാണിത്.


മിസോറം സ്വദേശിയായ ലാൽത്താൻമാവിയ റെന്റ്ലിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ കോൺട്രാക്റ്റിലൂടെ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഐ എസ് എൽ സൂപ്പർ ക്ലബ്ബുകളിൽ ഒന്നായ എഫ് സി ഗോവ നേരത്തേ നോട്ടം വെച്ചിരുന്ന താരമാണ് ലാൽത്താൻമാവിയ റെന്റ്ലി. 2023 ൽ എഫ് സി ഗോവ താരത്തെ സ്വന്തമാക്കിയേക്കും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, അത് സാധ്യമായില്ല.

2021 മുതൽ ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ് സിക്കു വേണ്ടിയാണ് ഈ യുവതാരം ബൂട്ട് അണിയുന്നത്. ഐസ്വാൾ എഫ് സിക്കു വേണ്ടി 34 മത്സരങ്ങളിൽ അഞ്ച് ഗോളും എട്ട് അസിസ്റ്റും ഇതുവരെ നടത്തിയിട്ടുണ്ട്.
ഈ മൂന്ന് പേരെ മാറ്റാതെ കേരള‌ ബ്ലാസ്റ്റേഴ്സ് ഇത്തവണ രക്ഷപെടില്ല; ആദ്യ കിരീടം നേടണമെങ്കിൽ ഈ മാറ്റങ്ങൾ അനിവാര്യം

ഫ്രീ കിക്ക് സ്പെഷലിസ്റ്റാണ് 21 കാരനായ ലാൽത്താൻമാവിയ റെന്റ്ലി. ഫ്രീ കിക്കിലൂടെ നേരിട്ട് ഗോൾ നേടുന്നതിൽ തനിക്കുള്ള മികവ് ഐ ലീഗ് ഫുട്ബോളിൽ ഈ മിസോറം താരം ഇതിനോടകം വെളിപ്പെടുത്തിക്കഴിഞ്ഞു. വിങ്ങിൽ സ്ഫോടനാത്മകമായ നീക്കം നടത്താൻ കെൽപ്പുള്ള കളിക്കാരനാണ് ലാൽത്താൻമാവിയ. യുവ താരത്തിൻറെ ഈ മികവുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.2024 മേയ് 31 വരെ ആയിരുന്നു ഐസ്വാൾ എഫ് സി യുമായി ലാൽത്താൻമാവിയ റെന്റ്ലിക്ക് കരാർ ഉണ്ടായിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് ഈ മാസം ഇനി മൂന്ന് പോരാട്ടങ്ങൾ, എതിരാളികൾ ഇവർ; രണ്ടാം ഘട്ടം കടുക്കുമോ? സാധ്യതകൾ അറിയാം

ഐ എസ് എൽ പോയിൻറ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 26 പോയിന്റ് നേടിയിട്ടുണ്ട്. 11 മത്സരം കളിച്ച് 27 പോയിൻറ് നേടിയ എഫ് സി ഗോവയാണ് പോയിൻറ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ 27 പോയിന്റുള്ള ഒഡീഷ എഫ്സി രണ്ടാമതുണ്ട്. ഈ സീസണിൽ ഐ എസ് എൽ ഷീൽഡ്, ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾ ലക്ഷ്യമിടുന്ന മഞ്ഞപ്പടയ്ക്ക് പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് ശേഷം ചെന്നൈയിൻ, എഫ് സി ഗോവ, ബംഗളൂരു എഫ്സി എന്നിവർക്കെതിരെയാണ് മത്സരങ്ങൾ.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്