ആപ്പ്ജില്ല

ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു കിടിലൻ നീക്കം, സൂപ്പർ താരവുമായി അവസാന ഘട്ട ചർച്ചയിലെന്ന് സൂചന

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോള്‍ 2023 - 2024 സീസണിനു മുന്നോടി ആയി ഒരു സൂപ്പര്‍ ഡിഫെന്‍ഡര്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) യിലേക്ക് എത്താന്‍ തയാറെടുക്കുന്നു. താരവുമായി അവസാന ഘട്ട ചര്‍ച്ചയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി എന്നാണ് ഏറ്റവും പുതിയ വിവരം.

guest Aneesh-Thomas | Lipi 22 May 2023, 12:29 pm

ഹൈലൈറ്റ്:

  • എഫ് സി ഗോവന്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക്
  • താരവുമായി ബ്ലാസ്‌റ്റേഴ്‌സ് അവസാന വട്ട ചര്‍ച്ചയില്‍
  • സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരമാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്താന്‍ ഒരുങ്ങുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Aibanbha Dohling
ഐബാന്‍ബ ഡോഹ് ലിംഗ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) 2023 - 2024 സീസണിനു മുന്നോടിയായി ഒരു സൂപ്പര്‍ ഡിഫെന്‍ഡറിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ബാക്ക് - ലെഫ്റ്റ് ബാക്ക് പൊസിഷനുകളില്‍ കളിക്കുന്ന ഈ താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അവസാന വട്ട ചര്‍ച്ചയില്‍ ആണ് എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഐ എസ് എല്‍ ക്ലബ്ബായ എഫ് സി ഗോവ ( F C Goa ) യുടെ കളിക്കാരനായ ഐബാന്‍ബ ഡോഹ് ലിംഗ് ( Aibanbha Dohling ) ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുമായി അവസാന വട്ട ചര്‍ച്ചയില്‍ ഉള്ളത്.
27 കാരനായ മേഘാലയന്‍ സെന്റര്‍ ബാക്ക് താരത്തിന്റെ എഫ് സി ഗോവയുമായി ഉള്ള കരാര്‍ 2023 മേയ് 31 ന് അവസാനിക്കും. ഈ പശ്ചാത്തലത്തില്‍ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിലേക്ക് ഫ്രീ ഏജന്റായി പ്രവേശിക്കാം. അതുകൊണ്ടു തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഐബാന്‍ബ ഡോഹ്ലിംഗുമായി അവസാന വട്ട ചര്‍ച്ചയിലാണ് എന്ന റിപ്പോര്‍ട്ടിന്റെ ആധാരം. 2022 - 2023 സീസണില്‍ എഫ് സി ഗോവ യ്ക്കു വേണ്ടി 21 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഈ മേഘാലയന്‍ താരം ഒരു ഗോള്‍ സ്വന്തമാക്കുകയും ചെയ്തു.

Also Read : നിഷു കുമാര്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ചേക്കേറാൻ പോവുന്നത് ഇനി ഈ ക്ലബ്ബിലേക്ക് എന്ന് സൂചന!

2022 - 2023 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ ഏറ്റവും വലിയ ബലഹീനത പ്രതിരോധ നിര ആയിരുന്നു.
സെന്റര്‍ ബാക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഐബാന്‍ബ ഡോഹ്ലിംഗിനെ തട്ടകത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.

Also Read : കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഒരു വിദേശ താരം കൂടി, ടീം ഇക്കുറി ര‌ണ്ടും കൽപ്പിച്ച്!!

ഷില്ലോംഗ് ലാജോംഗ് ( Shillong Lajonh ) ക്ലബ്ബിലൂടെ ആണ് ഈ മേഘാലയക്കാരന്‍ ഫുട്‌ബോള്‍ രംഗത്ത് എത്തിയത്. ഐ ലീഗില്‍ ഷില്ലോംഗ് ലാജോംഗിനായി 2016 മുതല്‍ 2019 വരെ പന്ത് തട്ടി. തുടര്‍ന്ന് 2019 ല്‍ എഫ് സി ഗോവയിലേക്ക് ചേക്കേറി. എഫ് സി ഗോവയ്ക്കായി 53 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. രണ്ട് ഗോള്‍ സ്വന്തമാക്കി, രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഷില്ലോംഗ് ലാജോംഗിനായി 25 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടിയ ചരിത്രവും ഐബാന്‍ബ ഡോഹ്ലിംഗിനു സ്വന്തം.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്