ആപ്പ്ജില്ല

Kerala Blasters: ഇതുവരെ കളിച്ച കളിയല്ല ഇനി!! തീരുമാനം തുറന്ന് പറഞ്ഞ് ഒഗ്ബെചെ

ഇതുവരെ അകമഴിഞ്ഞ് പിന്തുണച്ച മഞ്ഞപ്പട ആരാധകരെ മുന്നില്‍ കണ്ടാണ് ബ്ലാസ്റ്റേഴ്സിൻറെ തീരുമാനം

Samayam Malayalam 3 Feb 2020, 11:03 pm
അവസാന മത്സരത്തിലേറ്റ പരാജയത്തോടെ ഈ സീസണിലെ പ്ലേ ഓഫ് അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുകയാണ്. ലീഗില്‍ ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലും നോക്കൌട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല. ഈ സാഹചര്യത്തില്‍, ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം അകമഴിഞ്ഞ് പിന്തുണച്ച മഞ്ഞപ്പട ആരാധകരെ കൂടി മുന്നില്‍ കണ്ട് ബ്ലാസ്റ്റേഴ്സ് ചില തീരുമാനങ്ങളെടുക്കുകയാണ്.
Samayam Malayalam kerala blasters fc to play the remaining matches in isl 2019 20 only for their fans says bartholomew ogbeche
Kerala Blasters: ഇതുവരെ കളിച്ച കളിയല്ല ഇനി!! തീരുമാനം തുറന്ന് പറഞ്ഞ് ഒഗ്ബെചെ



​ക്യാപ്റ്റന്‍ വിശദീകരിക്കുന്നു

ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ചാണ് ടീം നിര്‍ണായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. സീസണില്‍ കഴിഞ്ഞ 15 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച കളിയായിരിക്കില്ല വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ടീം പുറത്തെടുക്കുക. ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ ക്യാപ്റ്റന്‍.

​കളി മാറുന്നു

ഇതുവരെ കണ്ട കളിയല്ല ഇനി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നല്‍കുക എന്നാണ് ക്യാപ്റ്റന്‍ വ്യക്തമാക്കുന്നത്. ജയം മാത്രം ലക്ഷ്യമിട്ട് കൊണ്ടായിരിക്കില്ല ഇനിയുള്ള മത്സരങ്ങള്‍. ബ്ലാസ്റ്റേഴ്സ് ഇനി കളിക്കുന്നത് ആരാധകർക്ക് വേണ്ടിയാണ് എന്ന് ഒഗ്ബെചെ വ്യക്തമാക്കി സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച സാഹചര്യത്തില്‍ ഇനി ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയാകും ബ്ലാസ്റ്റേഴ്സ് കളിക്കുക.

​ഇനി ആരാധകര്‍ക്ക് വേണ്ടി

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നോർത്ത് ഈസ്റ്റിനെതിരെ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഒഗ്ബെചെ പറഞ്ഞു. ആരാധകർക്ക് വേണ്ടി നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്സ് ജയിക്കണം. ഈ ടീമിൽ നിന്ന് അവർ കൂടുതൽ നല്ല സമ്മാനങ്ങൾ അർഹിക്കുന്നുണ്ട്. അത് നിറവേറ്റുകയാണ് ഇനി ലക്ഷ്യമെന്നും ക്യാപ്റ്റന്‍.

​മത്സരക്രമം ഇങ്ങനെ

ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് സീസണില്‍ അവശേഷിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി എന്നീ ടീമുകളോടാണ് ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ ബെംഗളൂരുവിനെതിരായ മത്സരം കൊച്ചിയില്‍ വെച്ചും മറ്റ് രണ്ട് മത്സരങ്ങള്‍ എവേ ഗ്രൗണ്ടില്‍ വെച്ചുമാണ് നടക്കുക. വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ആദ്യമത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്