Please enable javascript.Prabhsukhan Singh Gill,ഒടുവിൽ ഗില്ലിൻെറ കാര്യത്തിൽ സ‍ർപ്രൈസ്, താരം ബ്ലാസ‍്‍റ്റേഴ‍്‍സ് വിടുന്നു; പുതിയ തട്ടകം ഈ ക്ലബ്ബ് - kerala blasters goal keeper prabhsukhan singh gill set to sign contract with east bengal fc - Samayam Malayalam

ഒടുവിൽ ഗില്ലിൻെറ കാര്യത്തിൽ സ‍ർപ്രൈസ്, താരം ബ്ലാസ‍്‍റ്റേഴ‍്‍സ് വിടുന്നു; പുതിയ തട്ടകം ഈ ക്ലബ്ബ്

Authored byശ്രീജിത്ത് ടി | Samayam Malayalam 4 Jul 2023, 8:00 pm
Subscribe

ടീമിലെ ഒന്നാം നമ്പ‍ർ ഗോൾകീപ്പർ പ്രഭ‍്‍സുഖൻ സിങ് ഗില്ലിനെ (Prabhsukhan Singh Gill) ഒഴിവാക്കാൻ ഒടുവിൽ കേരള ബ്ലാസ‍്‍റ്റേഴ‍്‍സ് (Kerala Blasters) തീരുമാനിച്ചിരിക്കുന്നു. വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിനൊപ്പം ഉണ്ടാവുക പുതിയ ഗോൾകീപ്പറായിരിക്കും

ഹൈലൈറ്റ്:

  • പ്രഭ‍്‍സുഖൻ സിങ് ഗിൽ പുതിയ ക്ലബ്ബിലേക്ക്
  • പുതിയ ഗോൾകീപ്പറെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ്
  • താരത്തിൻെറ ട്രാൻസ്ഫർ കാര്യത്തിൽ സർപ്രൈസ്
Prabhsukhan Singh Gill
പ്രഭ‍്‍സുഖൻ സിങ് ഗിൽ
ഐഎസ്എല്ലിൻെറ പുതിയ സീസണിൽ തീർത്തും വ്യത്യസ്തമായ ഒരു ടീമിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇക്കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച് മടങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തത്. പരിശീലകൻ ഇവാൻ വുകാമനോവിച്ചിൻെറ തീരുമാനത്തിന് കളിക്കാരും പിന്തുണ നൽകി. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിലാണ് ആ അപ്രതീക്ഷിത തീരുമാനം ഉണ്ടായത്.
ഏതായാലും കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഇതിന് തൊട്ട് മുമ്പുള്ള സീസണിൽ ക്ലബ്ബ് ഫൈനലിലെത്തിയിരുന്നു. എവിടെയാണോ കുഴപ്പങ്ങളുളള്ളത് അവിടെ മാറ്റങ്ങൾ വരുത്തി പുതിയ താരനിരയെ വാർത്തെടുക്കുകയാണ് ഇത്തവണത്തെ ട്രാൻസ്ഫർ കമ്പോളത്തിൽ ബ്ലാസ്റ്റേഴ്സിൻെറ പദ്ധതി.


ടീമിലെ പ്രധാന ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒന്നാം നമ്പർ ഗോൾകീപ്പർ പ്രഭ‍്‍സുഖൻ സിങ് ഗില്ലിനെയും ക്ലബ്ബ് വിട്ടുകൊടുക്കാൻ പോവുകയാണ്. ഐഎസ്എൽ 2021-2022 സീസണിൽ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയത് ഗില്ലായിരുന്നു.

ബെംഗളൂരു എഫ് സി യില്‍ നിന്ന് 2020ലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2 വർഷത്തെ കരാറായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. 2021 സീസണിൽ ഒന്നാം നമ്പ‍ർ ഗോളിക്ക് പരിക്കേറ്റതോടെ ടീം ഗില്ലിനെ ഒന്നാം നമ്പർ ഗോളിയാക്കി. ആ സീസണിലെ ഏറ്റവും മികച്ച ഗോളിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയാണ് താരം മടങ്ങിയത്.
അക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ബെംഗളൂരുവിനെ വേണം; 2 ക്ലബ്ബുകളും തമ്മില്‍ നടന്ന പ്രധാന ട്രാന്‍സ്ഫറുകൾ
ഗിൽ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഗോൾകീപ്പറാവും എന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ട്. താരത്തെ സ്വന്തമാക്കാൻ ക്ലബ്ബ് എല്ലാ ശ്രമവും നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളുമായി ഗിൽ നീണ്ട കാലത്തേക്കുള്ള കരാർ ഒപ്പിട്ടേക്കും. എത്ര തുകയ്ക്കാണ് കരാറെന്ന കാര്യത്തിൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 40 മത്സരങ്ങളിലാണ് പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ കളിച്ചിട്ടുള്ളത്. സച്ചിന്‍ സുരേഷാണ് ഗിൽ കഴിഞ്ഞാൽ ടീമിലുള്ള രണ്ടാം നമ്പർ ഗോൾകീപ്പർ. ഗിൽ മാറിയാൽ സച്ചിന് ഒന്നാം നമ്പ‍ർ ഗോളിയാവാനുള്ള സാധ്യതയുണ്ട്. എന്നാൽ ബെംഗളൂരു എഫ‍്സി ഗോൾകീപ്പർ ലാറ ശർമയെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട്. താരത്തെ ക്ലബ്ബ് ടീമിലെത്തിച്ചേക്കും. മികച്ച ഗോൾകീപ്പർമാരെ കണ്ടെത്താൻ വേണ്ടിയുള്ള ക്ലബ്ബിൻെറ ശ്രമം വീണ്ടും തുടരുകയാണ്.
ആരാധകരെ ഞെട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ത്യൻ ഫുട്ബോളിലെ 3 വമ്പന്മാരെ നോട്ടമിട്ടെന്ന് റിപ്പോർട്ട്
പ്രതിരോധനിരയിൽ കാര്യമായ മാറ്റങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. ഗോൾകീപ്പർമാരെ വരെ മാറ്റിയാണ് ഇത്തവണ ടീം മുന്നോട്ടുപോകാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഗോൾകീപ്പർമാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാൽ ക്ലബ്ബ് പുതിയ താരങ്ങളെ തേടുന്നുണ്ടായിരുന്നു. പരിക്കും മോശം ഫോമും കാരണം കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനമാണ് ഗിൽ നടത്തിയത്. 28 ഗോളുകളാണ് താരം വഴങ്ങിയത്. ഇതുകൊണ്ടൊക്കെ തന്നെയാണ് ഗില്ലിനെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ