ഗുവാഹാട്ടി: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോളിന്റെ വിജയം. മത്സരത്തിന്റെ 28-ാം മിനിറ്റില്‍ വെസ് ബ്രൗണിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഇന്ന് ജയിച്ചില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങുമെന്ന നിലയിലായിരുന്നു ജയത്തോടെ സെമി സാധ്യതകൾ വീണ്ടും സജീവമായിരിക്കുകയാണ്. അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന്റെ 11-ാം തോൽവിയായിരുന്നു ഇത്.
നോർത്ത് ഈസ്റ്റിന് 11-ാം തോൽവി; ബ്ലാസ്റ്റേഴ്സിന് വിജയം
ജയത്തോടെ സെമി സാധ്യതകൾ വീണ്ടും സജീവമായിരിക്കുകയാണ്
TNN 17 Feb 2018, 10:32 pm