കൊച്ചി: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ന്യൂ ഇയര്‍ രാവിലെ കേരള ബ്ലാസ്റ്റേഴ്സ് - ബെംഗലുരു എഫ്സി മത്സരം മാറ്റി വെക്കാൻ സാധ്യത. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ച് കേരള പോലീസാണ് മത്സരം മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.
പുതുവത്സരമായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കേണ്ടിവരുമെന്നും മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാൽ നെഹ്രു സ്റ്റേഡിയത്തിൽ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാൻ കഴിയില്ലെന്നുമാണ് പോലീസ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്.