മഞ്ഞപ്പടയ്ക്ക് കൊച്ചി മെട്രോയുടെ 'എക്സ്ട്രാ ടൈം' സ്വാഗതം
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കമാകുമ്പോൾ ആവേശവുമായി കൊച്ചി മെട്രോയും
TNN 17 Nov 2017, 10:41 am
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കമാകുമ്പോൾ ആവേശവുമായി കൊച്ചി മെട്രോയും. കലൂർ സ്റ്റേഡിയത്തിൽ കളികൾ ഉള്ള തിയതികളിൽ കൊച്ചി മെട്രോ സ്പെഷ്യൽ സർവ്വീസ് നടത്തും. കൊച്ചി മെട്രോ റെയിൽ അവരുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫുട്ബോൾ മൽസരം നടക്കുന്ന ദിവസങ്ങളിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നുള്ള അവസാനത്തെ ട്രയിൻ രാത്രി 11.15 ന് ആയിരിക്കും. ആലുവ സ്റ്റേഷനിലേക്കും മഹാരാജാസ് കോളേജ് സ്റ്റേഷനിലേക്കും ട്രയിനുകൾ ഉണ്ടാകും. 'മഞ്ഞപ്പടയ്ക്ക് സ്വാഗതം എക്സ്ട്രാ ടൈമോടു കൂടി' എന്നാണ് ട്വീറ്റ്.
കൊച്ചി മെട്രോ റെയിലിൻ്റെ ട്വീറ്റ്,
'ISL ഫുട്ബോൾ മത്സരം പ്രമാണിച് കലൂർ സ്റ്റേഡിയത്തിൽ കളികൾ ഉള്ള തീയ്യതികളിൽ കൊച്ചി മെട്രോ സ്പെഷ്യൽ സർവീസ് നടത്തുന്നു. JLN സ്റ്റേഡിയത്തിൽ നിന്നുള്ള അവസാനത്തെ ട്രെയിൻ: 11:15 PM (ആലുവ സ്റ്റേഷനിലേക്കും മഹാരാജാസ് കോളേജ് സ്റ്റേഷനിലേക്കും) കൂടാതെ, ഇപ്പോൾ തിരിച്ചുള്ള യാത്ര തികച്ചും ഫ്രീ.'
ISL ഫുട്ബോൾ മത്സരം പ്രമാണിച് കലൂർ സ്റ്റേഡിയത്തിൽ കളികൾ ഉള്ള തീയ്യതികളിൽ കൊച്ചി മെട്രോ സ്പെഷ്യൽ സർവീസ് നടത്തുന്നു. JLN സ്റ്റേഡിയത്തിൽ നിന്നുള്ള അവസാനത്തെ ട്രെയിൻ: 11:15 PM (ആലുവ സ്റ്റേഷനിലേക്കും മഹാരാജാസ് കോളേജ് സ്റ്റേഷനിലേക്കും) കൂടാതെ, ഇപ്പോൾ തിരിച്ചുള്ള യാത്ര തികച്ചും ഫ്രീ. pic.twitter.com/EShkDJeCAa — Kochi Metro Rail (@MetroRailKochi) November 17, 2017