ആപ്പ്ജില്ല

അടുത്ത സീസൺ ഐ എസ് എൽ നേരത്തെ തുടങ്ങും, ലീഗിന്റെ ഫോർമ്മാറ്റിലും മാറ്റമുണ്ടാകും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസൺ മത്സരങ്ങൾക്ക് ഈ വർഷം ഒക്ടോബർ ആദ്യം തുടക്കമാകും. പഴയ ഫോർമ്മാറ്റിലേക്ക് ലീഗ് തിരിച്ചു‌ പോകുന്നു. ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് സീസണുകളായി ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഐ എസ് എൽ നടക്കുന്നത്. അടുത്ത തവണ ഹോം-എവേ ഫോർമ്മാറ്റിലാകും ലീഗ് മത്സരങ്ങളെന്നതു കൊണ്ട് അതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ക്ലബ്ബുകൾ ഐ എസ് എൽ അധികൃതർ നിർദ്ദേശം നൽകിക്കഴിഞ്ഞു.

Samayam Malayalam 17 Feb 2022, 1:40 pm

ഹൈലൈറ്റ്:

  • ഒൻപതാം സീസൺ ഐ എസ് എൽ ഒക്ടോബർ ആദ്യം തുടങ്ങും
  • ലീഗിന്റെ ഫോർമ്മാറ്റിലും മാറ്റം വരും
  • ക്ലബ്ബുകളെ അധികൃതർ ഇക്കാര്യം അറിയിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam next isl season will be in home and away format
അടുത്ത സീസൺ ഐ എസ് എൽ നേരത്തെ തുടങ്ങും, ലീഗിന്റെ ഫോർമ്മാറ്റിലും മാറ്റമുണ്ടാകും
കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി ഗോവയിൽ മാത്രമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. ടീമുകളെ ബയോ സുരക്ഷിത ബബിളുകൾക്കുള്ളിലാക്കിയാണ് മത്സരങ്ങൾ. രാജ്യത്ത് കൊവിഡ് വ്യാപന ഭീഷണി അവസാനിക്കാത്തതിനാൽത്തന്നെ കാണികൾക്ക് പ്രവേശനം അനുവദിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഗോവയിൽ മത്സരങ്ങൾ നടന്നു‌ കൊണ്ടിരിക്കുന്നത്. ഹോം-എവേ ഫോർമ്മാറ്റിൽ മത്സരങ്ങൾ നടന്നിരുന്ന ലീഗിന്റെ ഫോർമ്മാറ്റിൽ വന്ന ഈ മാറ്റം ഫുട്ബോൾ പ്രേമികൾക്ക് വലിയ നിരാശയാണ്‌ സമ്മാനിക്കുന്നത്.
Also Read : താഴത്തില്ലടാ ഈ ടീം, ഈസ്റ്റ് ബെംഗാൾ കടന്ന ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനി എന്ത്?

അതിനിടെ ഇപ്പോളിതാ അടുത്ത സീസൺ മുതൽ ഐ എസ് എൽ ഹോം-എവേ ഫോർമ്മാറ്റിലേക്ക്‌ മടങ്ങിയെത്തുമെന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നു. കഴിഞ്ഞ‌ ദിവസം ട്വിറ്ററിൽ ഒരു ആരാധകന് നൽകിയ മറുപടിയിൽ പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഐ എസ് എൽ അടുത്ത സീസൺ മുതൽ ഹോം - എവേ ഫോർമാറ്റിലായിരിക്കും സംഘടിപ്പിക്കുക എന്ന് വ്യക്തമാക്കിയത്. ഹോം ഗ്രൗണ്ടിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ക്ലബ്ബുകൾക്ക് ഐ എസ് എൽ നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടിയ മാർക്കസ്, കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇ-മെയിൽ വഴി ഈ കാര്യം ഐ എസ് എൽ ടീമുകളെ സംഘാടകർ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ട്വിറ്ററിൽ മറ്റൊരു ആരാധകന് നൽകിയ മറുപടിയിൽ ഒൻപതാം സീസൺ ഐ എസ് എൽ ഈ വർഷം ഒക്ടോബർ ആദ്യ വാരം തുടങ്ങിയേക്കുമെന്ന സൂചനയും മാർക്കസ് നൽകി‌. ഒക്ടോബറിലെ ആദ്യ ആഴ്ച ഐ എസ് എൽ ആരംഭിക്കുമെന്ന കാര്യം ക്ലബ്ബുകളെ അധികൃതർ അറിയിച്ചിട്ടുണ്ടെന്നാണ് മാർക്കസ് പറയുന്നത്. എന്തായാലും അടുത്ത ഐ എസ് എൽ നേരത്തെ തുടങ്ങിയേക്കുമെന്നതും, ലീഗ് പഴയത് പോലെ ഹോം-എവേ ഫോർമ്മാറ്റിലേക്ക് തിരിച്ചു പോയേക്കുമെന്നതും ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്.

അക്കാര്യത്തിൽ ഏഷ്യൻ ക്ലബ്ബുകളെയെല്ലാം പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ്; ഇത് ആരാധകരുടെ വിജയം
അതേ സമയം നിലവിൽ ഗോവയിൽ നടന്നു കൊണ്ടിരിക്കുന്ന എട്ടാം സീസൺ ഐ എസ് എല്ലിനിടയിൽ കൊവിഡ് വില്ലനായെത്തിയെങ്കിലും നിലവിൽ മികച്ച രീതിയിലാണ് ലീഗ് മുന്നോട്ട് പോകുന്നത്‌. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുകളുള്ള ഹൈദരാബാദ് എഫ് സിയാണ് ഇപ്പോൾ ലീഗിൽ ഒന്നാമത്. 15 മത്സരങ്ങളിൽ 29 പോയിന്റുള്ള എടികെ മോഹൻ ബഗാൻ രണ്ടാമതും, 15 മത്സരങ്ങളിൽ 26 പോയിന്റുള്ള കേരള‌ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാമതുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്