ആപ്പ്ജില്ല

ഒടുവിൽ ട്വിസ‍്‍റ്റ്, ബെംഗളൂരു പണി കൊടുത്തു, ഐഎസ‍്‍എല്ലിൽ നിന്ന് ഗോവ പുറത്ത്; പ്ലേ ഓഫിലേക്ക് ഈ ടീമുകൾ...

നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് എഫ്സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇതോടെ ഐഎസ്എല്ലിൽ പ്ലേ ഓഫിലെത്തുന്ന ആറ് ടീമുകൾ ഏതെല്ലാമെന്ന് ഉറപ്പായി

Authored byശ്രീജിത്ത് ടി | Samayam Malayalam 23 Feb 2023, 9:30 pm
പ്ലേ ഓഫിൽ എത്താൻ ഉറപ്പായും ജയിക്കേണ്ടിയിരുന്ന ഗോവയ്ക്ക് തുടക്കത്തിൽ തന്നെ കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആറാം മിനിറ്റിൽ ശിവ ശക്തി നാരായണൻ ബംഗളൂരുവിന് വേണ്ടി ലീഡ് നേടി. 33ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ച് ഗോവ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ അധികനേരം സന്തോഷിക്കാനുള്ള വകയുണ്ടായില്ല. രണ്ടാം പകുതിയിൽ ബെംഗളൂരു ആക്രമണത്തിന് മുന്നിൽ ഗോവ വീണ്ടും പരീക്ഷിക്കപ്പെട്ടു. 76ാം മിനിറ്റിൽ വീണ്ടും ശിവശക്തി നാരായണൻ ഗോവയുടെ ഗോൾവല നിറച്ചു. 81ാം മിനിറ്റിൽ പാബ്ലോ പെരസ് ബെംഗളൂരുവിൻെറ ഗോൾപട്ടിക പൂർത്തിയാക്കി. 3-1ൻെറ വമ്പൻ ജയത്തോടെ പ്ലേ ഓഫിലെത്തിയിരിക്കുന്ന എതിർടീമുകൾക്ക് ബെംഗളൂരു കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്.
Samayam Malayalam ISL 2023
തോൽവിയോടെ ഗോവ പ്ലേ ഓഫ് കാണാതെ പുറത്ത് (PC: Twitter/ISL)


ഗോവയുടെ തോൽവിയോടെ ഒഡീഷ എഫ്സി പ്ലേ ഓഫിലെത്തി. വളരെ അപ്രതീക്ഷിതമായാണ് ഇപ്പോൾ ഒഡീഷ പ്ലേ ഓഫിലെത്തിയത്. തോൽവിയോടെ ഗോവ 27 പോയൻറുമായി 7ാം സ്ഥാനത്തായി. 30 പോയൻറുമായി ആറാം സ്ഥാനത്തുള്ള ഒഡീഷ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു. 20 മത്സരങ്ങളിൽ നിന്ന് 34 പോയൻറുമായി ബെംഗളൂരു മൂന്നാം സ്ഥാനത്താണുള്ളത്.

തകർപ്പൻ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്, ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്കിൻകിസുമായി 5 വർഷത്തേക്ക് കരാർ നീട്ടി

ഇതോടെ ഐഎസ്എൽ പ്ലേ ഓഫിൽ എത്തുന്ന ആറ് ടീമുകൾ ഏതെല്ലാമെന്ന് ഉറപ്പായി. യഥാക്രമം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും ഹൈദരാബാദ് എഫ് സി യും നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 20 മത്സരങ്ങളിൽ നിന്ന് 14 ജയവും രണ്ട് തോൽവിയും നാലു സമനിലയുമായി മുംബൈ സിറ്റി 46 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് ഹൈദരാബാദിന്റെ അവസാന ലീഗ് മത്സരം. നിലവിൽ 39 പോയിൻറ് ആണ് ഹൈദരാബാദിന് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാൻ, ബംഗളൂരു എഫ് സി എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 19 മത്സരങ്ങളിൽ നിന്ന് 31 പോയിൻറുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഹൈദരാബാദിനെതിരെ വിജയിച്ച് പോയൻറ് പട്ടികയിൽ ഒരു പടി കൂടി മുന്നേറി ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് കളിക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുക.

തോൽവികൾ ഭയപ്പെടുത്തുന്നുണ്ടോ? കിടിലൻ മറുപടിയുമായി ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്