ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കാണാൻ എത്തുന്നവർ അറിയാൻ ചില പ്രധാന കാര്യങ്ങൾ

കൊച്ചിയിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി-നോർത്തീസ്റ്റ് യുണൈറ്റഡ് എഫ് സി മത്സരത്തോട് അനുബന്ധിച്ച് പാർക്കിംഗ് നിയന്ത്രണം. മത്സരം കാണാനെത്തുന്നവർക്ക് ഇക്കുറി പാർക്കിംഗ് ഇല്ല. കാണികൾ പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കാൻ നിർദ്ദേശം.

Edited byഗോകുൽ എസ് | Samayam Malayalam 28 Jan 2023, 3:02 pm

ഹൈലൈറ്റ്:

  • ഐ എസ് എൽ മത്സര ദിനം പാർക്കിംഗ് നിയന്ത്രണം
  • മത്സരം കാണാനെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ലഭിക്കില്ല
  • കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ നോർത്തീസ്റ്റ് യുണൈറ്റഡുമായി ഏറ്റുമുട്ടും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kerala Blasters fc fans
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത ദിവസം (29/01/2023) നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി പോരാട്ടത്തോട് അനുബന്ധിച്ച് പാർക്കിംഗ് നിയന്ത്രണം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരം കാണാനെത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ ഇത്തവണ പാർക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.
ഈ സാഹചര്യത്തിൽ കാണികൾ പൊതുഗതാഗത സംവിധാനം കൂടുതലായും ഉപയോഗപ്പെടുത്തേണ്ടതാണ്. മത്സരദിനത്തിൽ സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മത്സരദിനം രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകിട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

Also Read : ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരെ സ്വന്തമാക്കുമോ? സാധ്യതകൾ ഇങ്ങനെ...

ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം

കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരമുണ്ട്. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ടിക്കറ്റ് ഓൺ ലൈനായി വാങ്ങാൻ: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-northeast-united-fc-29-jan-23/event

കേരള ബ്ലാസ്റ്റേഴ്സ് - നോർത്തീസ്റ്റ് യുണൈറ്റഡ് എഫ് സി പോരാട്ടം

2022-23 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പതിനഞ്ചാം മത്സരമാണ് നാളെ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്നത്. നിലവിൽ 14 കളികളിൽ 25 പോയിന്റോടെ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ ജയിക്കാൻ കഴിഞ്ഞാൽ ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ അവർക്ക് കഴിയും. അവസാന 2 കളികളിൽ പരാജയം നേരിട്ടതിന്റെ നിരാശയിലാണ് ബ്ലാസ്റ്റേഴ്സ് നോർത്തീസ്റ്റിനെതിരെ കളിക്കാൻ ഒരുങ്ങുന്നത്.

Also Read : ബ്ലാസ്റ്റേഴ്സ് എങ്ങനെ കളിക്കുമെന്ന് ഞങ്ങൾക്കറിയാം, വ്യത്യസ്തമായ മത്സരം അവർക്കെതിരെ കാഴ്ച വെക്കുമെന്നും നോർത്തീസ്റ്റ് പരിശീലകൻ

ഐ എസ് എൽ ഈ സീസണിൽ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന ടീമാണ് നോർത്തീസ്റ്റ് യുണൈറ്റഡ്. കളിച്ച 15 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച അവർ 4 പോയിന്റുമായി ലീഗ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണുള്ളത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരായതിനാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൈയ്യും മെയ്യും മറന്ന് അവർ പോരാടുമെന്ന് ഉറപ്പ്.

Read Latest Sports News and Malayalam Newsundefined
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്