ആപ്പ്ജില്ല

ജിങ്കന്‍ കള്ളുകുടിയനല്ല; പിന്തുണച്ച് സി.കെ.വിനീത്

ഗോൾ നേടിയപ്പോൾ ജിങ്കനുവേണ്ടി ആഘോഷിച്ച് വിനീത്...

TNN 21 Jan 2018, 11:42 pm
തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്‍സ്‍ നായകന്‍ സന്ദേശ് ജിങ്കനെ മദ്യപാനിയെന്ന് വിളിച്ച റെനെ മ്യൂളന്‍സ്റ്റീന് എതിരെ മലയാളി താരം സി കെ വിനീത്.
Samayam Malayalam sandesh jhingan and ck vineeth rreact to rene meulensteen
ജിങ്കന്‍ കള്ളുകുടിയനല്ല; പിന്തുണച്ച് സി.കെ.വിനീത്


ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഗോള്‍ നേടിയപ്പോള്‍ റിനോ ആന്‍റോയുമായി ചേര്‍ന്ന് ആഘോഷിച്ചത് ജിങ്കന് പിന്തുണ നല്‍കികൊണ്ടാണ്. മ്യൂളന്‍സ്റ്റീന്റെ ആരോപണങ്ങള്‍ക്ക് നാളെ വിശദമായി മറുപടി നല്‍കുമെന്നും വിനീത് വിശദീകരിച്ചു.

സംഭവത്തില്‍ സന്ദേശ് ജിങ്കനും പ്രതികരിച്ചു. താന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കന്‍റെ പ്രതികരണം. ബ്ലാസ്റ്റേഴ്‍സിന്‍റെ പരിശീലകസ്ഥാനം മ്യൂളന്‍സ്റ്റീന്‍ കഴിഞ്ഞയാഴ്‍ച്ച ഒഴിഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്