എട്ടാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. തകർപ്പൻ മുന്നേറ്റം നടത്തി ഫൈനൽ വരെയെത്തിയ ടീമിന് ഹൈദരാബാദിനെതിരായ കലാശപ്പോരാട്ടത്തിൽ കാലിടറിയെങ്കിലും ഏറെ അഭിമാനത്തോടെയാണ് അവർ സീസൺ അവസാനിപ്പിച്ചത്. പോയ സീസണിൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട കിരീടം ഏത് വിധേനയും സ്വന്തമാക്കാനുറച്ചാകും കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനെത്തുകയെന്ന കാര്യമുറപ്പ്. വരും സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ അണിയറയിൽ അവർ ആരംഭിച്ചു കഴിഞ്ഞെന്നാണ് സൂചനകൾ. ഇപ്പോളിതാ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ജോർജെ പെരെയ്ര ഡയസിനെ ടീമിലേക്ക് തിരികെക്കൊണ്ടു വരുന്നതാണ് ക്ലബ്ബിന്റെ മുൻഗണനയിലുള്ള കാര്യമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. Also Read : കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ ശരിയായ പാതയില്‍; ടീമിൻ്റെ ട്രാന്‍സ്ഫര്‍ പോളിസി ഏറെ പ്രതീക്ഷ നല്‍കുന്നത്...
അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിൽ നിന്ന് ഒരു വർഷ ലോൺ കരാറിലായിരുന്നു ഡയസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. പ്ലാറ്റൻസുമായി ഈ വർഷാവസാനം വരെ അദ്ദേഹത്തിന് കരാറുണ്ട്. ഇത് കൊണ്ടു തന്നെ അവിടെ നിന്ന് അദ്ദേഹത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ മുടക്കേണ്ടി വന്നേക്കും. എന്നാൽ മികച്ച ഓഫർ ലഭിച്ചാൽ ഡയസിനെ വിട്ടു നൽകുന്നതിൽ പ്ലാറ്റൻസിനും എതിർപ്പില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞയിടക്ക് പുറത്ത് വന്നിരുന്നു.
ഇപ്പോളിതാ ഡയസിനെ ക്ലബ്ബിലേക്ക് മടക്കിക്കൊണ്ടു വരാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും, ബഡ്ജറ്റ് വിലയിരുത്തിയതിന് ശേഷം അദ്ദേഹവുമായി ക്ലബ്ബ് കരാർ ഒപ്പിട്ടേക്കുമെന്നും വാർത്തകൾ വന്നിരിക്കുന്നു. അടുത്ത സീസണ് മുന്നോടിയായി ഡയസിനെ ടീമിലെത്തിക്കുന്നതിനാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻഗണന നൽകുന്നതെന്ന വാർത്തകൾ ആരാധകർക്ക് നൽകുന്ന ആവേശം വളരെ വലുതാണ്.
Also Read : അടുത്ത സീസൺ മുതൽ ഐ എസ് എല്ലിൽ വൻ മാറ്റം; പ്ലേ ഓഫിൽ 6 ടീമുകളുണ്ടാകും, , ലീഗിന്റെ പുതിയ ഫോർമ്മാറ്റ് ഇങ്ങനെ...
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ 2021-22 സീസൺ ഐ എസ് എല്ലിൽ മൊത്തം 21 മത്സരങ്ങളിലായിരുന്നു ഡയസ് ബൂട്ട് കെട്ടിയത്. സ്പാനിഷ് താരമായ അൽവാരോ വാസ്ക്വസിനൊപ്പം മഞ്ഞപ്പടയുടെ മുന്നേറ്റത്തിൽ നിറഞ്ഞാടിയ ഈ അർജന്റൈൻ താരം 8 ഗോളുകൾ നേടിയതിനൊപ്പം ഒരു ഗോളിന് വഴിയുമൊരുക്കിയിരുന്നു. സീസണിൽ താരത്തിന്റെ വർക്ക് റേറ്റും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അതേ സമയം അടുത്ത സീസണ് മുന്നോടിയായി മൂന്നോളം ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ക്വാഡിൽ ഡെപ്ത്ത് ആവശ്യമായ പൊസിഷനുകളിലേക്കായിരിക്കും ക്ലബ്ബ് ഈ താരങ്ങളെയെത്തിക്കുകയെന്നും ഇതിൽ ഒരാൾ വിംഗറായിരിക്കുമെന്നും സൂചനയുണ്ട്. ഐ ലീഗിൽ നിന്നും റിസർവ്വ് ടീമിൽ നിന്നും ഈ താരങ്ങളെത്താനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.