ആപ്പ്ജില്ല

ബില്‍ബാവോയെ അട്ടിമറിച്ച് റയലിനെയും മറികടന്ന് അത്ലറ്റികോ മാഡ്രിഡ്

മത്സരത്തിന്‍റെ ഇരുപത്തിയെട്ടാം മിനിറ്റില്‍ സോള്‍ നിഗ്യുസും അറുപത്തിനാലാം മിനിറ്റില്‍ മൊറാട്ടയുമാണ് അത്ലറ്റികോ മാഡ്രിഡിനായി ഗോള്‍ സ്വന്തമാക്കിയത്

Samayam Malayalam 27 Oct 2019, 6:43 pm
ലാലിഗയിലെ അത്ലറ്റിക് ബില്‍ബാവോയ്ക്ക് എതിരായ മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റിക് ബില്‍ബാവോയെ അത്ലറ്റികോ അട്ടിമറിച്ചത്. ജയത്തോടെ മൂന്ന് പോയിന്‍റ് സ്വന്തമാക്കിയ അത്ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
Samayam Malayalam atletico


Also Read: കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക്? ബെയ്‍ലിനേയും റോഡ്രിഗസിനേയും റയല്‍ ഒഴിവാക്കുന്നു!!

മത്സരത്തിന്‍റെ ഇരുപത്തിയെട്ടാം മിനിറ്റില്‍ സോള്‍ നിഗ്യുസാണ് അത്ലറ്റികോ മാഡ്രിഡിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ബില്‍ബാവോയുടെ ഗോള്‍വല വീണ്ടും കുലുങ്ങി. അറുപത്തിനാലാം മിനിറ്റില്‍ മൊറാട്ട രണ്ടാം ഗോള്‍ വലയിലാക്കി പട്ടിക പൂര്‍ത്തിയാക്കിയത്.. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷമുള്ള അത്‌ലറ്റിക്കോയുടെ ആദ്യ ജയമാണ് ഇന്ന് ബില്‍ബാവോയ്ക്ക് എതിരെ സ്വന്തമാക്കിയത്.

Also Read: "അര്‍ജന്‍റീനയെ ഇഷ്ടമല്ല!! തന്‍റെ മകന്‍ അര്‍ജന്‍റീന ക്ലബ്ബിനായി കളിച്ചേക്കില്ല"- വെളിപ്പെടുത്തലുമായി മെസി

ഇതോടെ പോയിന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടക്കാനായി എന്നതാണ് അത്ലറ്റികോയുടെ വലിയ നേട്ടം. പത്ത് മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റാണ് അത്ലറ്റികോ മാഡ്രിഡിന് ഇപ്പോഴുള്ളത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട റയലിന് ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണുള്ളത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റുള്ള ബാഴ്‌സലോണയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്