ആപ്പ്ജില്ല

റയലിന്‍റെ മുന്‍ പ്രസിഡണ്ടിനെ കൊറോണ തട്ടിയെടുത്തു; പിന്നാലെ മറ്റൊരു പ്രസിഡണ്ടും!!

ലൊറൻസോ സാൻസ് മരണപ്പെട്ടതിന് പിന്നാലെ റയൽ മാഡ്രിഡിൻറെ മറ്റൊരു മുൻ പ്രസിഡണ്ടും കൊറോണയുടെ പിടിയിൽ

Samayam Malayalam 25 Mar 2020, 8:31 pm
കൊറോണ വൈറസ് ലോകത്താകെ ഭീതി വിതയ്ക്കുന്നതിന് ഒപ്പം തന്നെ ആശങ്കയുടെ വാര്‍ത്തകളാണ് ഫുട്ബോള്‍ ലോകത്ത് നിന്നും ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഓരോ ദിവസത്തെ കണക്കുകള്‍ പുറത്ത് വരുമ്പോഴും കൂടുതല്‍ ഫുട്ബോള്‍ താരങ്ങളും മാനേജര്‍മാരും ഉടമകളുമെല്ലാം കൊറോണ വൈറസിന്‍റെ പിടിയില്‍ അകപ്പെടുകയാണ്. ചില പ്രമുഖര്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഫുട്ബോള്‍ മത്സരങ്ങളാണ് ലോകത്ത് ഇത്രയേറെ കൊറോണ വ്യാപിക്കാന്‍ ഇടയാക്കിയതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റ് മേഖലയേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതും ഫുട്ബോളില്‍ തന്നെയാണ്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ ആശങ്ക പകരുന്നതാണ്.
Samayam Malayalam former real madrid president fernando martin is critically ill and hospitalised by coronavirus
റയലിന്‍റെ മുന്‍ പ്രസിഡണ്ടിനെ കൊറോണ തട്ടിയെടുത്തു; പിന്നാലെ മറ്റൊരു പ്രസിഡണ്ടും!!



​റയലിന് മുന്‍ പ്രസിഡണ്ടിനെ നഷ്ടമായി

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലോറന്‍സോ സാന്‍സ് മൂന്ന് ദിവസം മുമ്പാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. അദ്ദേഹത്തിന്‍റെ മകന്‍ ലോറന്‍സോ സാന്‍സ് ഡുറാനാണ് ലോറന്‍സോ സാന്‍സിന്‍റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ലോകത്താകെ പടര്‍ന്നുപിടിക്കുന്ന കോവിഡ്19 മൂലം ഫുട്‌ബോള്‍ ലോകത്തുണ്ടായ ആദ്യ മരണമാണ് ലോറന്‍സോ സാന്‍സിന്‍റേത്. വലിയ ഞെട്ടലോടെയാണ് ഫുട്ബോള്‍ ഈ വാര്‍ത്ത കേട്ടത്. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ഉള്‍പ്പെടെ വിഷയത്തില്‍ കൂടുതല്‍ ജാഗരൂകരാക്കിയത്.

Twitter-People's Daily, China

​റയലിന് പ്രതിഭകളെ നല്‍കിയ പ്രസിഡണ്ട്

1995-2000 കാലഘട്ടത്തിലാണ് ലോറന്‍സോ സാന്‍സ് റയല്‍ മാഡ്രിഡിന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് ഉണ്ടായിരുന്നത്. റയല്‍ വലിയ നേട്ടങ്ങളുണ്ടാക്കിയ കാലയളവായിരുന്നു ഇത്. ഈ ഘട്ടത്തില്‍ റയല്‍ മാഡ്രിഡ് രണ്ട് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ലോക ഫുട്‌ബോളിലെ പ്രതിഭാധനരായ താരങ്ങളെ റയല്‍ മാഡ്രിഡിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രസിഡണ്ട് കൂടുയായിരുന്നു ലോറന്‍സോ സാന്‍സ്. ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസ്, ഡച്ച് മധ്യനിര താരം ക്ലാരന്‍സ് സീഡോര്‍ഫ്, ക്രൊയേഷ്യയുടെ മുന്നേറ്റനിര താരം ഡെവര്‍ സുകേര്‍ എന്നീ വമ്പന്മാരെ റയലിന്‍റെ ഭാഗമാക്കിയയത് ലോറന്‍സോ ആയിരുന്നു.

Twitter-Najeeb ul Hasnain

​പിന്നാലെ മറ്റൊരു മുന്‍ പ്രസിഡണ്ട്

ലൊറെൻസോ സാൻസിന്‍റെ മരണത്തില്‍ ഞെട്ടലോടെയാണ് റയല്‍ മാഡ്രിഡും ഫുട്ബോള്‍ ലോകവും നില്‍ക്കുന്നത്. ലൊറന്‍സോ സാന്‍സ് മരണപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പാണ് റയൽ മാഡ്രിഡ് മുൻ പ്രസിഡന്‍റായിരുന്ന ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍ കൂടി കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. കൊറോണയുമായി പൊരുതുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായ നിലയിലാണ് ഉള്ളത് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Twitter-RMOnly

​റയലില്‍ തോല്‍വി അറിയാത്ത പ്രസിഡണ്ട്

റയല്‍ മാഡ്രിഡ് ഒരു കാലത്തും മറക്കാന്‍ സാധ്യതയില്ലാത്ത പ്രസിഡണ്ടാണ് ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലയളവ് മാത്രമേ റയല്‍ മാഡ്രിഡിന്‍റെ പ്രസിഡണ്ടായി ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എന്നാല്‍ മികച്ച റെക്കോര്‍ഡ് എഴുതിച്ചേര്‍ത്താണ് അദ്ദേഹം റയലിനോട് വിട പറഞ്ഞത്. 2006ല്‍ കേവലം രണ്ട് മാസത്തോളം മാത്രമേ ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍ റയലിന്‍റെ പ്രസിഡണ്ട് പദവിയില്‍ ഉണ്ടായിരുന്നുള്ളൂ. ആ കാലയളവില്‍ റയൽ മാഡ്രിഡ് ഒരു ലീഗ് മത്സരം പോലും പരാജയപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്പെയിനിലെ വലിയ വ്യവസായ പ്രമുഖന്‍ കൂടിയാണ് ഫെർണാണ്ടൊ മാർട്ടിൻ.

Twitter-Sports Day

​ഫുട്ബോള്‍ ലോകത്ത് ആശങ്ക

നിരവധി പോസിറ്റീവ് കേസുകളാണ് ഇതുവരെ ഫുട്ബോള്‍ മേഖലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുവന്‍റസില്‍ മൂന്ന് പ്രമുഖ താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ താരം ഡാനിയേല്‍ റുഗാനി, മറ്റൗഡി, ഏറ്റവുമൊടുവില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ പൗലോ ഡിബാല എന്നിവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇത് കൂടാതെ അഴ്സണലിന്‍റെയും ചെല്‍സിയുടേയും അടക്കം താരങ്ങള്‍ക്കും പരിശീലകര്‍ക്കുമെല്ലാം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഫുട്ബോള്‍ മത്സരങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്.

Twitter-LPDD (de 🏡)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്