ആപ്പ്ജില്ല

വില്ല റയലിനെ തകർത്ത് ബാഴ്സലോണ, റയലിനും ജയം; ലാലിഗയിൽ കിരീടപ്പോരാട്ടം കടുക്കുന്നു

ലാലിഗയിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള കിരീടപ്പോരാട്ടം കടുക്കുന്നു. ഇരുടീമുകളും തമ്മിൽ നിലവിൽ നാല് പോയിൻറിൻെറ വ്യത്യാസമാണുള്ളത്.

Samayam Malayalam 6 Jul 2020, 8:26 am
ലാലിഗയിലെ ഞായറാഴ്ച നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വിജയം. വില്ല റയലിനെ 4-1നാണ് ബാഴ്സലോണ തകർത്തത്. ബാഴ്സയുടെ മനോഹരമായ ടീം ഗെയിം കണ്ട മത്സരത്തിൽ മെസിയുടെ അസിസ്റ്റുകളാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. അൻേറാണിയോ ഗ്രീസ്മാൻ, ലൂയി സുവാരസ്, അൻസു ഫാട്ടി എന്നിവർ ബാഴ്സലോണക്കായി ഗോളുകൾ നേടി.
Samayam Malayalam ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ജയം


മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയെ 1-0ന് പരാജയപ്പെടുത്തി. നായകൻ സെർജിയോ റാമോസ് പെനാൽറ്റിയിലൂടെയാണ് റയലിനായി ഗോൾവല ചലിപ്പിച്ചത്. വിജയത്തോടെ റയൽ കിരീടത്തിന് ഒരു പടികൂടി അടുത്തിരിക്കുകയാണ്. ബാഴ്സയുടെ മത്സരത്തിന് മുമ്പ് റയലിന് 7 പോയിൻറ് ലീഡുണ്ടായിരുന്നു. എന്നാൽ ബാഴ്സ വില്ല റയലിനെ തകർത്തതോടെ ഇരുടീമുകളും തമ്മിൽ ഇനി നാല് പോയിൻറിൻെറ വ്യത്യാസമാണുള്ളത്.

Also Read: സങ്കക്കാരയെ ചോദ്യം ചെയ്തതതിൽ ശ്രീലങ്കയിൽ പ്രതിഷേധം; ഒത്തുകളിക്ക് തെളിവുണ്ടെന്ന് മുൻ മന്ത്രി!

34 മത്സരങ്ങളിൽ നിന്ന് 77 പോയിൻറുമായാണ് റയൽ മാഡ്രിഡ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബാഴ്സലോണയ്ക്ക് 34 മത്സരങ്ങളിൽ നിന്ന് 73 പോയിൻറാണുള്ളത്. 62 പോയിൻറുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും 57 പോയിൻറുള്ള സെവില്ലെ നാലാം സ്ഥാനത്തുമുണ്ട്.

Also Read: ഏകദിനത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയവ‍ർ; ആദ്യ 5 സ്ഥാനങ്ങളിൽ ഇവർ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്