ആപ്പ്ജില്ല

ഡെംബലെയും തിരിച്ചെത്തി; വിയ്യറയലിനെതിരായ ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോയ ഫ്രഞ്ച് താരം ഡെംബലെ ബാഴ്സലോണ സ്ക്വാഡില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതോടെ ബാഴ്സ മുന്നേറ്റം കൂടുതല്‍ കരുത്തുറ്റതാകും

Samayam Malayalam 23 Sept 2019, 7:25 pm
ലാലിഗയില്‍ നാളെ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ബാഴ്സലോണ എഫ്സി. നാളെ അര്‍ധരാത്രി 12.30ന് വിയ്യറയലിനെതിരെ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ് പുറത്ത് പോയ ഫ്രഞ്ച് താരം ഡെംബലെ ബാഴ്സലോണ സ്ക്വാഡില്‍ മടങ്ങിയെത്തി എന്നതാണ് വലിയ പ്രത്യേകത.
Samayam Malayalam dembele barcelona


സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയിസ് സുവാരസ്, അന്‍റോയിന്‍ ഗ്രീസ്മാന്‍ എന്നിവരും സ്ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഡെംബലെ കൂടി എത്തുന്നതോടെ ബാഴ്സയുടെ മുന്നേറ്റനിര കൂടുതല്‍ കരുത്തുറ്റതാകും. 18 അംഗ സ്ക്വാഡില്‍ ബാഴ്സയുടെ യുവ താരം അന്‍സു ഫാറ്റിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: കുറേ ഓടി, പിന്നെ പറന്നു; ഈജിപ്ഷ്യന്‍ ഗോളിയുടെ അതിശയിപ്പിക്കുന്ന സേവ്

ഗ്രാനഡ എഫ്സിക്കെതിരെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബാഴ്സലോണ വിയ്യാറയലിനെതിരെ നാളെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ ക്ഷീണം തീര്‍ക്കാനുറച്ച് തന്നെയാണ് ബാഴ്സ ഇറങ്ങുക. ഇതിന്‍റെ ഭാഗമായാണ് മുന്നേറ്റ നിര കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.

ഡെംബലെ പരിക്ക് മാറി തിരിച്ചെത്തിയതോടെ യുവതാരം കാര്‍ലെസ് പെരെസിനെ സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മധ്യനിര താരം ഇവാര്‍ റാകിടിച്ചിനും ടീമില്‍ ഇടം പിടിക്കാനായില്ല. റാകിറ്റിച്ചിന് പകരം യുവതാരം അലേനയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: ആ ബൈസിക്കിള്‍ കിക്കിനേക്കാള്‍ പ്രിയം ജോര്‍ജീനയുമായുള്ള സെക്സ്: റൊണാള്‍ഡോ

ലയണല്‍ മെസിയും സുവാരസും ഗ്രീസ്മാനും അടക്കമുള്ളവര്‍ ഇറങ്ങിയിട്ടും കഴിഞ്ഞ മത്സരത്തില്‍ ബാഴ്സയ്ക്ക് ജയിക്കാനായിരുന്നില്ല. പരിക്കിന് പിന്നാലെ ഏറെ നാളുകള്‍ക്ക് ശേഷമാണ് മെസി കഴിഞ്ഞ ദിവസം കളിച്ചത്. ഈ സീസണിലെ ലാലിഗയില്‍ മെസിയുടെ ആദ്യത്തെ മത്സരമായിരുന്നു ഗ്രാനഡയ്ക്ക് എതിരെ നടന്നത്. എന്നാല്‍ സൂപ്പര്‍ താരം എത്തിയിട്ടും ബാഴ്സയെ പരാജയത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്