സ്പാനിഷ് ലീഗായ ലാലിഗയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. വലൻസിയയുടെ ഡിഫൻഡർ എസെകെൽ ഗാരെയ്ക്ക് നടത്തിയ കൊറോണ ടെസ്റ്റിലാണ് ഇന്ന് പോസിറ്റിവായി ഫലം പുറത്ത് വന്നിരിക്കുന്നത്. താരം നിലവില്‍ ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡില്‍ തന്നെയാണ് ഉള്ളത്.
Also Read: ഔദ്യോഗിക പ്രഖ്യാപനമായി; ബ്ലാസ്റ്റേഴ്സ് തലപ്പത്ത് ഇനി കരോലിസ് സ്കിങ്കിസ്
കൊറോണ ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായി വന്നതിന് പിന്നാലെ ലാലിഗയില്‍ ഇത് പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. അതേസമയം തന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് എസെകെൽ ഗാരെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. എല്ലാവരും ഡോക്ടർമാരുടെ നിർദേശങ്ങൾ കേൾക്കണം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.
Also Read: ഇതാണ് മാതൃക!! റൊണാൾഡോ തന്റെ ഹോട്ടലുകളെല്ലാം ആശുപത്രികളാക്കുന്നു
അറ്റലാന്റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ എസെകെൽ ഗാരെ കളിച്ചിരുന്നില്ല. താരം ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നുമില്ല. പരിക്കറ്റ് ഗാരെ കുറച്ച് നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. അതേസമയം ഗാരെയ്ക്ക് രോഗം റിപ്പോർട്ട് ചെയ്തതോടെ വലൻസിയയുടെ താരങ്ങളെയും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്.