ആപ്പ്ജില്ല

പ്രീമിയർ ലീഗിൽ വില്ലയെ അനായാസം മറികടന്ന് മാഞ്ചസ്റ്റർ സിറ്റി; ലിവര്‍പൂളിന് നെഞ്ചിടിക്കുന്നു

പ്രീമിയര്‍ ലീഗില്‍ ഒമ്പത് മത്സരം മാത്രം കളിച്ച ലിവർപൂളിന് കേവലം 3 പോയിന്റ് മാത്രം പിറകിലാണ് സിറ്റിയുടെ സ്ഥാനം. ഇത് ലിവര്‍പൂളിന്‍റെ നെഞ്ചിടിപ്പും കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

Samayam Malayalam 26 Oct 2019, 9:05 pm
ഇത്തിഹാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ അനായാസം മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റി തിരിച്ചെത്തി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി വില്ലയെ പരാജയപ്പെടുത്തിയത്.
Samayam Malayalam m.city


ആസ്റ്റണ്‍ വില്ലയ്ക്ക് എതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ വലിയ കുതിപ്പാണ് സിറ്റി നടത്തിയത്. 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഒമ്പത് മത്സരം മാത്രം കളിച്ച ലിവർപൂളിന് കേവലം 3 പോയിന്റ് മാത്രം പിറകിലാണ് സിറ്റി ഇപ്പോഴുള്ളത്. ഇത് ലിവര്‍പൂളിന്‍റെ നെഞ്ചിടിപ്പും കൂട്ടുന്നുണ്ടാകും.

Also Road: കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക്? ബെയ്‍ലിനേയും റോഡ്രിഗസിനേയും റയല്‍ ഒഴിവാക്കുന്നു!!

അഗ്യൂറോക്ക് പകരം ജിസസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകന്‍ പെപ്പ് സിറ്റിയെ ഇറക്കിയത്. ആദ്യ പകുതിയിൽ നിരവധി തവണയാണ് വില്ലയുടെ ഗോള്‍മുഖത്ത് സിറ്റി ആക്രമണമഴിച്ചു വിട്ടത്. എന്നാല്‍ സിറ്റിയുടെ ആക്രമണത്തെ മികച്ച നിലയില്‍ പ്രതിരോധിക്കാൻ വില്ലക്ക് സാധിച്ചു. ജിസസിനും സിൽവക്കും ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ സിറ്റി ലീഡ് നേടി. 46 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ് ആണ് സിറ്റിയുടെ ആദ്യഗോൾ സ്വന്തമാക്കിയത്. പിന്നീട് 65, 70 മിനുട്ടുകളിൽ കെവിൻ ഡു ബ്രെയ്‌നയും, ഗുണ്ടകനും ഓരോ ഗോൾ വീതം നേടി സിറ്റിയുടെ ലീഡുയര്‍ത്തി. മത്സരം അവസാനിച്ചപ്പോള്‍ സ്കോര്‍ സിറ്റി 3-0 വില്ല. അതേസമയം കളി തീരാൻ 4 മിനുട്ട് മാത്രം അവശേഷിക്കേ അനാവശ്യ ഫൗളിന് മുതിർന്ന ഫെർണാണ്ടിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സിറ്റി ജയത്തിന്‍റെ ശോഭ കുറച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്