ആപ്പ്ജില്ല

സ്റ്റെ‍ർലിങിന് ഹാട്രിക്, സിറ്റിക്ക് തക‍ർപ്പൻ വിജയം; ലിവർപൂളിന് സമനില

പ്രീമിയർ ലീഗിൽ തകർപ്പൻ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റം. ചെൽസിക്ക് ഷെഫീൽഡ് യുണൈറ്റഡിനോട് ഞെട്ടിക്കുന്ന തോൽവി

Samayam Malayalam 12 Jul 2020, 10:00 am
ബ്രൈറ്റൺ: റഹീം സ്റ്റെർലിങിൻെറ ഹാട്രിക് മികവിൽ ബ്രൈറ്റണെ 5-0ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. വിജയത്തോടെ സിറ്റി പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാനുള്ള യോഗ്യതയും സിറ്റിക്ക് ഉറപ്പായി. എന്നാൽ ലീഗിൽ നിന്ന് സിറ്റിയെ യുവേഫ വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമവിധി വരാനിരിക്കുകയാണ്.
Samayam Malayalam മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം
മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം


ലീഗിലെ ജേതാക്കളായ ലിവർപൂളിന് പിന്നിൽ 21 പോയിൻറ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. സ്റ്റെർലിങിന് പുറമെ സിറ്റിക്ക് വേണ്ടി ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ്, ബെർനാർഡോ സിൽവ എന്നിവർ ഓരോ ഗോളടിച്ചു. എഫ് എ കപ്പ് സെമിഫൈനലിൽ അടുത്തയാഴ്ച ആഴ്സണലിനെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.

Also Read: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് സ്വന്തമാക്കിയ താരങ്ങൾ ഇവരാണ്!

പ്രീമിയർ ലീഗിലെ ജേതാക്കളായ ലിവർപൂളിൻെറ ആൻഫീൽഡിലെ വിജയക്കുതിപ്പ് അവസാനിച്ചു. ശനിയാഴ്ച നടന്ന മത്സരത്തിൽ ബേൺലിയുമായി ലിവർപൂൾ 1-1ന് സമനിലയിൽ പിരിഞ്ഞു. ആൻറി റോബട്ട്സൺ ആണ് ലിവർപൂളിനായി ഒന്നാം പകുതിയിൽ ഗോൾ നേടിയത്. ജെയ് റോഡ്രിഗസ് രണ്ടാം പകുതിയിൽ ബേൺലിയെ സമനിലയിലെത്തിച്ചു.

Also Read: ടീമില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ ആരൊക്കെ; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

മറ്റ് മത്സരങ്ങളിൽ ചെൽസിയെ ഷെഫീൽഡ് യുണൈറ്റഡ് 3-0ന് പരാജയപ്പെടുത്തി. ഞെട്ടിക്കുന്ന തോൽവിയാണ് ചെൽസി ഏറ്റുവാങ്ങിയത്. വെസ്റ്റ് ഹാം നോർവിച്ച് സിറ്റിയെ 4-0നും വാറ്റ്ഫോർഡ് ന്യൂകാസിലിനെ 2-1നും തോൽപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്