ആപ്പ്ജില്ല

മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി; ചാമ്പ്യൻമാരെ അട്ടിമറിച്ച് വോൾവ‍്‍സ്

സ്വന്തം കാണികൾക്ക് മുന്നിൽ ഞെട്ടിക്കുന്ന തോൽവിയേറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി

Samayam Malayalam 6 Oct 2019, 11:10 pm
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലുള്ള ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. വോൾവ‍്‍സാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റിയെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ചത്. അവസാന പത്ത് മിനിറ്റിൽ അഡാമ ട്രയോറെയാണ് സിറ്റിയുടെ വലയിൽ ഗോളുകൾ അടിച്ച് കയറ്റിയത്.
Samayam Malayalam City



ഇതോടെ പ്രീമിയർ ലീഗ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ സിറ്റി എട്ട് പോയിൻറ് പിന്നിലായി. നേരത്തെ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടതിന് ശേഷം സിറ്റി ആദ്യമായാണ് സ്വന്തം തട്ടകത്തിൽ തോൽക്കുന്നത്.


അവസാനത്തെ നാല് ലീഗ് മത്സരങ്ങളിൽ ടീമിൻെറ രണ്ടാമത്തെ തോൽവിയാണിത്. കഴിഞ്ഞ മാസം 3-2ന് നോർവിച്ച് സിറ്റിയോട് പരാജയപ്പെട്ടിരുന്നു. സിറ്റിക്ക് തിരിച്ചടിയേൽക്കുന്നത് ലിവർപൂളിന് കൂടുതൽ പ്രതീക്ഷയാണ് പകരുന്നത്. 30 വർഷത്തിനിടയിൽ ആദ്യ പ്രീമയർ ലീഗ് കിരീടമെന്ന സ്വപ്നനേട്ടംത്തിനാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്