ആപ്പ്ജില്ല

യുവൻറസിനോട് യാത്ര പറഞ്ഞ് ക്രിസ്റ്റ്യാനോ, സിറ്റിയിലേക്ക് തന്നെ? ജഴ്സി നമ്പറും ഉറപ്പിച്ചെന്ന് റിപ്പോർട്ട്!!

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് താരങ്ങളോട് യാത്ര പറഞ്ഞതായി റിപ്പോ‍ർട്ട്. മാഞ്ചസ്റ്റ‍ർ സിറ്റിയിൽ ഏത് ജഴ്സി നമ്പറിലായിരിക്കും താരം കളിക്കുകയെന്നും പുറത്ത് വന്നിരിക്കുകയാണ്.

Curated bySreejith Vallikunnu | Samayam Malayalam 27 Sept 2021, 6:35 am
പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റ‍ർ സിറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ബും താരവും തമ്മിലുള്ള കരാ‍ർ ഏകദേശം ഉറപ്പായെന്നാണ് റിപ്പോ‍ർട്ടുകൾ. സമ്മ‍ർ ട്രാൻസ്ഫർ വിൻഡോ പൂർത്തിയാവും മുമ്പ് തന്നെ അത് സംഭവിച്ചേക്കും. 36കാരനായ താരത്തെ നിലനി‍ർത്തുമെന്ന് തന്നെയാണ് യുവൻറസ് പറയുന്നത്. എന്നാൽ താരം ക്ലബ്ബ് വിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. 25 മില്യൺ യൂറോയാണ്.
Samayam Malayalam portugal star cristiano ronaldo bids farewell to juventus to join manchester city says reports
യുവൻറസിനോട് യാത്ര പറഞ്ഞ് ക്രിസ്റ്റ്യാനോ, സിറ്റിയിലേക്ക് തന്നെ? ജഴ്സി നമ്പറും ഉറപ്പിച്ചെന്ന് റിപ്പോർട്ട്!!


Video-ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടും

സിറ്റിയിലേക്ക് തന്നെ?

കഴിഞ്ഞ സീസണിൽ ഫൈനലിൽ കൈവിട്ട ചാമ്പ്യൻസ് ലീഗ് കിരീടം നേടിയെടുക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ ലക്ഷ്യം. കഴിഞ്ഞ സീസണിൽ ലയണൽ മെസിയെ ടീമിലെത്തിക്കാൻ ക്ലബ്ബ് ശ്രമം നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം കരാർ ലംഘനം ചൂണ്ടിക്കാട്ടി ബാഴ്സലോണ രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. റൊണാൾഡോക്ക് വേണ്ടി എത്ര തുക നൽകാമെന്ന് സിറ്റി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

(AP/PTI)

വലവിരിച്ച് സിറ്റി

ഓതറിനെ കുറിച്ച്
Sreejith Vallikunnu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്