ആപ്പ്ജില്ല

ഏറെ നാളത്തെ തന്‍റെ സ്വപ്നം തട്ടിയെടുത്തു: നര്‍സിങ് യാദവ്

നാല് വർഷത്തേക്ക് നര്‍സിങിനെ വിലക്കിക്കൊണ്ടുള്ള വാർത്ത വന്നതിനു തൊട്ടു പിന്നാലെയായിരുന്നു നര്‍സിങിന്‍റെ പ്രതികരണം.

TNN 19 Aug 2016, 11:13 am
ന്യൂഡൽഹി: തന്‍റെ ജന്മനാടിനെ ഒളിമ്പിക്സ് മണ്ണിൽ പ്രതിനിധീകരിക്കുവാനുള്ള സുവരണാവസരം നഷ്ടപ്പെട്ടതിൽ ഏറെ ദുഖിതനാണെന്ന് നര്‍സിങ് യാദവ് പ്രതികരിച്ചു. നാല് വർഷത്തേക്ക് നര്‍സിങിനെ വിലക്കിക്കൊണ്ടുള്ള വാർത്ത വന്നതിനു തൊട്ടു പിന്നാലെയായിരുന്നു നര്‍സിങിന്‍റെ പ്രതികരണം.
Samayam Malayalam i feel devastated narsingh on four year ban
ഏറെ നാളത്തെ തന്‍റെ സ്വപ്നം തട്ടിയെടുത്തു: നര്‍സിങ് യാദവ്


"ദീർഘ നാളായി നെഞ്ചിലേറ്റിയ സ്വപ്നം എന്നിൽ നിന്ന് തട്ടിയെടുത്തത് പോലെ തോന്നുന്നു" നര്‍സിങ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി കനത്ത ദുഃഖം അനുഭവിച്ചിരുന്നെങ്കിലും രാജ്യത്തിന്‍റെ യശസ് ഒളിമ്പിക്സ് വേദിയില്‍ ഉയർത്തിപ്പിടിക്കണം എന്നുള്ള ചിന്ത മാത്രമായിരുന്നു മുന്നോട്ടു പോകാനുള്ള തന്‍റെ പ്രചോദനം എന്നും നര്‍സിങ് പറഞ്ഞു.

വാഡയുടെ അപ്പീലിനെ തുടർന്ന് കായികരംഗത്തിന്‍റെ മധ്യസ്ഥതക്കുള്ള പ്രത്യേക കോടതി ഉത്തരവില്‍ നർസിങ് തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്ന് സ്പോണ്‍സര്‍മാരായ ജെഎസ്ഡബ്ള്യു സ്പോർട്സ് അറിയിച്ചു. തങ്ങൾക്ക് നർസിങില്‍ പൂർണ വിശ്വാസമുണ്ട്. അദ്ദേഹം ശക്തമായി തിരികെ എത്തുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്