ആപ്പ്ജില്ല

ഇന്ദര്‍ജീത് സിങ്ങ് റിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ല

ബി സാംപിള്‍ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് ഇന്ദര്‍ജീത് സിങ്ങിന്‍റെ ഒളിംപിക്സ് മോഹം അവസാനിച്ചത്.

TNN 2 Aug 2016, 3:39 pm
ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ്ങ് റിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ല. ബി സാംപിള്‍ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് ഇന്ദര്‍ജീത് സിങ്ങിന്‍റെ ഒളിംപിക്സ് മോഹം അവസാനിച്ചത്. കഴിഞ്ഞ മാസം 22ന് നടന്ന എ സാംപിള്‍ പരിശോധനയില്‍ ഇന്ദര്‍ജീത് പരാജയപ്പെട്ടതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) സ്ഥിരീകരിച്ചിരുന്നു.
Samayam Malayalam inderjeet singhs b sample also positive rio hopes diminish
ഇന്ദര്‍ജീത് സിങ്ങ് റിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ല


രണ്ടാം പരിശോധനയില്‍ പരാജയപ്പെട്ടതോടെ നാലുവര്‍ഷത്തെ വിലക്ക് ഇന്ദര്‍ജീത് സിങ് നേരിടേണ്ടി വരും. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തിതാരം നര്‍സിങ് യാദവിനെ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പിലായിരുന്നു ഇന്ദര്‍ജീത് സിങിന്‍റെ യോഗ്യത നേടിയ പ്രകടനം. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ അത്ലറ്റിക്സ് ഗ്രാന്‍പ്രി എന്നിവയില്‍ സ്വര്‍ണം, ഏഷ്യന്‍ ഗെയിംസ് വെങ്കലം എന്നിവയാണു പ്രധാന നേട്ടങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്