ഇന്ത്യയുടെ ഒളിമ്പിക് റാണിമാർക്ക് ഉജ്ജ്വല സ്വീകരണം
റിയോയിൽ ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക് റാണിമാർക്ക് രാജ്യത്തിന്റെ ആദരം. പി.വി സിന്ധുവിനും സാക്ഷി മാലി
TNN 23 Aug 2016, 10:51 am
റിയോയിൽ ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക് റാണിമാർക്ക് രാജ്യത്തിന്റെ ആദരം. പി.വി സിന്ധുവിനും സാക്ഷി മാലിക്കിനും ദിപ കർമാക്കറിനും രാജ്യം ഉചിതമായ സ്വീകരണമൊരുക്കി വരവേറ്റു. ഇവർ വന്നിറങ്ങിയ വിമാനത്താവളം മുതൽ തുറന്ന വാഹനത്തിൽ ആനയിച്ചുകൊണ്ടാണ് താരങ്ങൾക്കും അവരുടെ കോച്ചുമാർക്കും പിറന്നനാട് വൻ സ്വീകരണമൊരുക്കിയത്. കായികതാരങ്ങളും രാഷ്ട്രീയ താരങ്ങളും ഉള്‍പ്പെടെ നൂറിലധികം പേർ അദ്ദേഹത്തെ സ്വീകരിക്കാനെത്തി.