ആപ്പ്ജില്ല

​പ്രിയ ശിഷ്യനിലൂടെ സ്വപ്നനേട്ടത്തിനരികെ ലിംബറാം

ലിംബറാമിന്‍റെ പ്രിയ ശിഷ്യൻ മറ്റാരുമല്ല റിയോയിലെ ഇന്ത്യയുടെ ആർച്ചറി പ്രതീക്ഷയായ അതാനു ദാസ് ആണ്

TNN 11 Aug 2016, 3:44 pm
ബാൻസദ്രോണി: ലിംബറാം എന്ന ആർച്ചറി കോച്ച് തന്‍റെ പ്രിയശിഷ്യനിലൂടെ സ്വപ്നങ്ങള്‍ എയ്‌തെടുക്കാനുള്ള ശ്രമത്തിലാണ്. ലിംബറാമിന്‍റെ പ്രിയ ശിഷ്യൻ മറ്റാരുമല്ല റിയോയിലെ ഇന്ത്യയുടെ ആർച്ചറി പ്രതീക്ഷയായ അതാനു ദാസ് ആണ്. റിയോയിൽ മല്‍സരിക്കാൻ യോഗ്യത നേടിയെങ്കിലും ഒരിക്കലും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാൻ അതാനു ആഗ്രഹിച്ചില്ല.
Samayam Malayalam limbaram a coach strives to get hold of hisdream
​പ്രിയ ശിഷ്യനിലൂടെ സ്വപ്നനേട്ടത്തിനരികെ ലിംബറാം


ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ആർച്ചറി ടീമിന്‍റെ കോച്ച് ആയിരുന്നു ലിംബറാം. അന്ന് ഇന്ത്യൻ സംഘത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല. ഇപ്പോൾ അതാനു എന്ന ബംഗാളി യുവാവിലൂടെ തന്‍റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനാകുമെന്നു ലിംബറ്ം ഉറച്ചു വിശ്വാസിക്കുന്നു.

തികഞ്ഞ ആത്മവിശ്വാസത്തോടെയും മനഃസാന്നിധ്യത്തോടെയും പൊരുതിയാല്‍ അതാനുവിന്‌ ജയം ഉറപ്പാണെന്നും ലിംബാറാം പറയുന്നു. നാളെ സൗത്ത് കൊറിയയുടെ സെയൂങ് യൂനിയെയാണ് അതാനു നേരിടുന്നത്.ലോക റാങ്കിങ്ങിൽ എട്ടാമതാണ് യോനിയുടെ സ്ഥാനമെങ്കിൽ അതാനുവിന്‍റെ സ്ഥാനം 22 ാമതാണ്.

ലോക റാങ്കിങ്ങില്‍ മുന്നിലുള്ളവരുടെ മാത്രം പോരാട്ടമല്ല ഓളുമ്പിക്സ് എന്ന് ലിംബറാം പറയുന്നു. ഏകാഗ്രതാണ് ഏറ്റവും പ്രധാനം, പിന്നെ കഴിവും. ഇത് രണ്ടും അതാനുവിനുണ്ട്. ലക്ഷ്യ സ്ഥാനത്തേക്ക് അമ്പു തൊടുത്തു വിടേണ്ട കൃത്യ സമയം അതാനുവിന്‍റെ കൈയ്യില്‍ ഭദ്രമാണെന്ന് പദ്മശ്രീ, അര്‍ജുന ബഹുമതികള്‍ക്കും ഉടമയായ ലിംബറാം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്