ആപ്പ്ജില്ല

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെക്ക് ക്ഷണം

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെയ്ക്ക് ക്ഷണം. മാരക്കാന

TNN 3 Aug 2016, 11:00 pm
ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെയ്ക്ക് ക്ഷണം. മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ദീപശിഖ തെളിയിക്കാനാണ് ക്ഷണം. എന്നാല്‍ സ്പോണ്‍സര്‍മാരുടെ അനുവാദത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന് പെലെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചു.
Samayam Malayalam pele invited to light rio olympic pyre
ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെക്ക് ക്ഷണം


ദീപശിഖ തെളിയിക്കാന്‍ തനിക്ക് സന്തോഷമേ ഉളളൂ എന്നും നിലവില്‍ ഒളിംപിക് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ച ഒരു ട്രിപ്പ് ഒഴിവാക്കേണ്ടിവരുമെന്നുമാണ് പെലെ നല്‍കിയ മറുപടി. ദീപശിഖ റാലി ഇന്ന് റിയോ ഡി ജനീറോയിലെത്തും. യു എന്‍ ആസ്ഥാനമായ ജനീവയില്‍ നിന്ന് എത്തിച്ച ദീപശിഖ ബ്രസീലിലെ വിവിധ നഗരങ്ങളില്‍ പ്രദക്ഷിണം നടത്തിയാണ് റിയോയിലെത്തുന്നത്. ഇരുപതിനായിരം കിലോമീറ്റര്‍ ദൂരമാണ് ദീപശിഖ സഞ്ചരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്