ആപ്പ്ജില്ല

ടിന്‍റു ലൂക്കയെ പിടി ഉഷ തള്ളിപ്പറഞ്ഞത് ശരിയായില്ല: ടിപി ദാസന്‍

ടിന്‍റുവിന്‍റെ പരമാവധി കഴിവ് പുറത്തുവന്നുവെന്നാണ് ഉഷയുടെ പക്ഷം

TNN 10 Sept 2016, 12:05 pm
തിരുവനന്തപുരം: പിടി ഉഷക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന സ്പോര്‍ട്ട്‍സ് കൗൺസില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ രംഗത്ത്. ടിന്‍റു ലൂക്കയെ ഉഷ തള്ളിപ്പറയരുതായിരുന്നു എന്നും കുറവുകള്‍ കണ്ടെത്തിയെങ്കില്‍ നേരത്തെ ചൂണ്ടിക്കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിശീലന ശൈലി മാറ്റണമെന്ന നിര്‍ദ്ദേശം പലരും മുന്നോട്ട് വെച്ചപ്പോള്‍ അനുസരിക്കാതെ ഇപ്പോള്‍ ടിന്‍റുവിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ടിപി ദാസന്‍ കൂട്ടിച്ചേര്‍ത്തു.
Samayam Malayalam pt usha shouldnt have spoke against tintu luka tp dasan
ടിന്‍റു ലൂക്കയെ പിടി ഉഷ തള്ളിപ്പറഞ്ഞത് ശരിയായില്ല: ടിപി ദാസന്‍


ടിന്‍റുവിന് ഒരു പരിശീലക എന്ന നിലക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട് എന്നും റിയോ ഒളിമ്പിക്സില്‍ ടിന്‍റുവില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ഉഷ പറഞ്ഞിരുന്നു. ടിന്‍റുവിന്‍റെ പരമാവധി കഴിവ് പുറത്തുവന്നുവെന്നാണ് ഉഷയുടെ പക്ഷം. റിയോ ഒളിമ്പിക്സില്‍ ടിന്‍റു പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെ ചിന്‍റുവിന്‍റെ ബന്ധുക്കള്‍ ഉഷക്കും സ്കൂളിനുമെതിരെ നല്‍കിയ പരാതിക്ക് മറുപടി പറയുകയായിരുന്നു പിടി ഉഷ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്