ഒളിമ്പിക് ഹോക്കിയിൽ ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റതിനുപിന്നാലെ കാനഡയോട് ഇന്ത്യ സമനില പിടിച്ചു. 2-1ന് മുന്നിട്ട് നിന്ന ശേഷം അവസാനസമയത്താണ് കാനഡ 2-2ന് ഒപ്പത്തിനൊപ്പമെത്തിയത്. ഇന്ത്യയ്ക്കായ് ആകാശ് ദീപ് സിങും രമൺദീപ് സിങ്ങും ഓരോ ഗോളുകള്‍ നേടി. കാനഡയുടെ ടപ്പർ സ്കോട്ടാണ് രണ്ട് ഗോളുകളും നേടിയത്. ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയിട്ടുണ്ട്. മലയാളി താരം ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയ്ക്ക് സമനിലപിടിക്കാൻ ഇടയാക്കിയത്. പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഹോളണ്ടിനു പിന്നിൽ ഒൻപതു പോയിന്റുമായി ജർമനി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് . അർജന്റീന അഞ്ചു പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
റിയോയിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സമനില
ഒളിമ്പിക് ഹോക്കിയിൽ ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റതിനുപിന്നാലെ കാനഡയോട് ഇന്ത്യ സമനില പിടിച്ചു. 2-1ന് മു
TNN 12 Aug 2016, 10:50 pm