ആപ്പ്ജില്ല

36 വർഷത്തിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

1980നു ശേഷം ഇതാദ്യമായാണ് നേട്ടം. കളി തീരാൻ നാലുമിനിറ്റുപ്പോൾ, ഗോളി പി. ആർ. ശ്രീജേഷിനെ പിൻവലിച്ച് അധികമായി ഒരു ഫോർവേഡിനെക്കൂടി ഇറക്കിയ ഇന്ത്യ മികച്ച തന്ത്രമാണ് കാട്ടിയത്

TNN 12 Aug 2016, 12:09 pm
ഒളിമ്പിക് ഹോക്കിയിൽ ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റത് വി. ആർ. രഘുനാഥിനു ലഭിച്ച മഞ്ഞ ക്കാർഡ് മൂലം ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. തോറ്റെങ്കിലും ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി . 1980നു ശേഷം ഇതാദ്യമായാണ് നേട്ടം. ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ഹോളണ്ടിനെപ്പോലെയുള്ള ടീമിനെതിരെ പത്തുപേരുമായി കളിച്ചു ജയിക്കുക എളുപ്പമല്ല.
Samayam Malayalam rio olympics india in mens hockey quarter finals after 36 years
36 വർഷത്തിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ


മലയാളി താരം ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. ഹോളണ്ടിനെതിരെ അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താന്‍ ഇന്ത്യയ്ക്കായില്ല. അവസാന നിമിഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു പെനല്‍റ്റി കോര്‍ണറുകള്‍ നേടിയ ഇന്ത്യ സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഹോളണ്ടിന്റെ പ്രതിരോധം പിളര്‍ത്താനായില്ല.

കളി തീരാൻ നാലുമിനിറ്റുപ്പോൾ, ഗോളി പി. ആർ. ശ്രീജേഷിനെ പിൻവലിച്ച് അധികമായി ഒരു ഫോർവേഡിനെക്കൂടി ഇറക്കിയ ഇന്ത്യ മികച്ച തന്ത്രമാണ് കാട്ടിയത് . തോൽവി ഭയന്നു കളിച്ച ഇന്ത്യൻ കളിക്കാർക്ക് ആത്മവിശ്വാസം ഒട്ടുമില്ലായിരുന്നു. ഇതുമൂലമാണ്, തുടർച്ചയായി അഞ്ചുവട്ടം പെനൽറ്റി കോർണർ കിട്ടിയിട്ടും ഒന്നുപോലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയത്. പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഹോളണ്ടിനു പിന്നിൽ ഒൻപതു പോയിന്റുമായി ജർമനി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ ആറു പോയിന്റുമായി മൂന്നാം‌ സ്ഥാനത്താണ് . അർജന്റീന അഞ്ചു പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്