ആപ്പ്ജില്ല

ഒളിമ്പിക് ടെന്നീസ്: വീനസ് അട്ടിമറിയിലൂടെ പുറത്ത്

റിയോ ഒളിമ്പിക്‌സിൽ വീനസ് വില്യംസിന് തോൽവി. നാല് തവണ സ്വര്‍ണ്ണ മെഡല്‍ ജേതാവായ വീനസ്

TNN 7 Aug 2016, 9:43 pm
റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്‌സിൽ വീനസ് വില്യംസിന് തോൽവി. നാല് തവണ സ്വര്‍ണ്ണ മെഡല്‍ ജേതാവായ വീനസ് വില്യംസ്, ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫിൽകെന്‍സിനോടാണ് തോല്‍വി വഴങ്ങിയത്.
Samayam Malayalam venus williams loses in opening round of rio 2016 olympics
ഒളിമ്പിക് ടെന്നീസ്: വീനസ് അട്ടിമറിയിലൂടെ പുറത്ത്


മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ കോര്‍ട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് 36 വയസ്സുള്ള വീനസ് വില്യം, ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫിൽകെന്‍സിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍; 4-6, 6-3, 7-6 (7/5). രണ്ടാം സെറ്റില്‍ 3-1 എന്ന സ്‌കോറിനും, നിര്‍ണ്ണായക സെറ്റില്‍ 4-1 എന്ന സ്‌കോറിന് വീനസ് മുന്നിട്ട് നിന്നിട്ടാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഞായറാഴ്ചയാണ് സെറീന വില്യംസിനൊപ്പം വനിതാ വിഭാഗം ഡബിള്‍സില്‍ വീനസ് വില്യംസിന്റെ അടുത്ത മത്സരം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്