ആപ്പ്ജില്ല

തായ്‍ലൻഡിൽ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു വിജയം

തായ്‍ലൻഡില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പരിശീലന മത്സരത്തില്‍ തായ് പ്രിമിയര്‍ ലീഗ് ക്ലബായ ബിഗ് ബാങ് ചുല യു

TNN 12 Sept 2016, 11:06 pm
തായ്‍ലൻഡില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പരിശീലന മത്സരത്തില്‍ തായ് പ്രിമിയര്‍ ലീഗ് ക്ലബായ ബിഗ് ബാങ് ചുല യുണൈറ്റ‍ഡ് (ബിബിസിയു) ക്ലബിനെയാണു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ബ്ലാസ്റ്റേഴ്സിനായി മൈക്കല്‍ ചോപ്രയും മലയാളി താരം കെ.പ്രശാന്തും ഗോള്‍ നേടി.
Samayam Malayalam 2 1 win to start off with kbfc preseason
തായ്‍ലൻഡിൽ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു വിജയം


മൈക്കല്‍ ചോപ്രയാണു ബ്ലാസ്റ്റേഴ്സിനായി ആദ്യം വല കുലുക്കിയത്. 1-0ത്തിന് ആദ്യ പകുതിയില്‍ മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്സ് പ്രശാന്തിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. 77-ആം മിനിറ്റിൽ ആതിഥേയര്‍ ആശ്വാസ ഗോള്‍ നേടി.
സിന്താന ഫുട്ബോള്‍ ക്ലബ് എന്നു പേരുണ്ടായിരുന്ന ബിബിസിയു 1998ലെ തായ് ചാംപ്യന്‍ഷിപ്പ് വിജയികളാണ്.

നിലവില്‍ തായ് പ്രിമിയര്‍ ലീഗിലെ അവസാനക്കാരാണ് ക്ലബ്. രണ്ടു പരിശീലന മത്സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് തായ്ലന്‍ഡില്‍ കളിക്കുന്നുണ്ട്. തായ്പ്രിമിയര്‍ ലീഗിലെ നിലവിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡുമായി 14നും പട്ടായ യുണൈറ്റഡുമായി 18നുമാണ് ഇനിയുള്ള പരിശീലന മത്സരങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്