ആപ്പ്ജില്ല

പ്രളയം തക‍ർത്ത ഫുട്ബോൾ ഗ്രാമത്തെ രക്ഷിക്കാൻ ഗോവൻ ഫൗണ്ടേഷൻ

അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നഷ്ടമായിരിക്കുന്നു. പറ്റാവുന്ന വിധത്തിൽ ഗ്രാമത്തെ സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കും

Samayam Malayalam 5 Sept 2018, 4:24 pm
തൃശ്ശൂർ: ചാലക്കുടി പുഴയോരത്തുള്ള പരിയാരം എന്ന ഗ്രാമം ഫുട്ബോളിന് പേര് കേട്ടതാണ്. ഇവിടെ നിന്നുള്ളവർ പരമ്പരാഗതമായി ഫുട്ബോളിൻെറ പെരുമയുള്ളവരാണ്. എന്നാൽ കേരളത്തെ മുഴുവൻ ബാധിച്ച മഹാപ്രളയം ആ ഗ്രാമത്തെയും വല്ലാതെ തകർത്ത് കളഞ്ഞിട്ടുണ്ട്. അവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഗോവയിലെ ഒരു സ്പോർട്സ് ഫൗണ്ടേഷൻ.
Samayam Malayalam Football


കെന്നഡി ഡിസിൽവയുടെ നേതൃത്വത്തിലുള്ള ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷൻ ഫോർ സ്പോർട്സ് ആണ് ഗ്രാമത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. "സ്പോർട്സിലൂടെ തന്നെ അവരെ സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നഷ്ടമായിരിക്കുന്നു. പറ്റാവുന്ന വിധത്തിൽ ഗ്രാമത്തെ സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കും." കെന്നഡി പറഞ്ഞു.
ഗ്രാമങ്ങളെ ഇത്തരത്തിൽ സഹായിക്കാൻ ഓരോ സ്പോർട്സ് ഫൗണ്ടേഷനും തയ്യാറവണമെന്നും കെന്നഡി കൂട്ടിച്ചേർത്തു. അവർക്ക് നഷ്ടമായതെല്ലാം തിരിച്ച് നൽകാൻ ആർക്കും സാധിക്കില്ല. പക്ഷേ അവർക്കൊരു കൈത്താങ്ങ് നൽകാനെങ്കിലും നമ്മൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്