കൊച്ചി: ഇന്ത്യൻ ദേശീയ ഫുട്ബോള്‍ താരമായ അനസ് എടത്തോടിക്ക അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഏഷ്യൻ കപ്പിൽ ബഹ്റൈനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തിൽ ഇന്ത്യൻ ടീം തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് അനസിന്റെ രാജി പ്രഖ്യാപനം. മത്സരം തോറ്റതോടെ ഇന്ത്യ ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായിരുന്നു. മലപ്പുറം സ്വദേശിയായ അനസ് എടത്തോടിക്ക ഇന്ത്യൻ പ്രതിരോധനിരയിലെ നിറസാന്നിദ്ധ്യമായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 19 കളികളിൽ ബൂട്ട് കെട്ടിയിട്ടുണ്ട് ഈ 31കാരൻ. ഇന്നലത്തെ മത്സരത്തിൽ അനസ് കളത്തിലിറങ്ങിയിരുന്നില്ല. വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്കിൽ അനസ് കുറിപ്പെഴുതിയിട്ടുണ്ട്.
ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ് ഫുട്ബോളിൽ തുടര്‍ന്നേക്കുമെന്നാണ് വിവരം. കേരള ബ്ലാസ്റ്റേഴ്സ താരമാണ് അനസ് എടത്തോടിക്ക.
ഏറെക്കാലം കളിക്കളത്തിൽ തുടരണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇതാണ് വിരമിക്കാൻ ഏറ്റവും യോജിച്ച സമയമെന്ന് അനസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.യുവതാരങ്ങള്‍ക്ക് ഇനിയും കൂടുതൽ നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചേക്കുമെന്നും അനസ് കൂട്ടിച്ചേര്‍ത്തു.