ആപ്പ്ജില്ല

ചിലിക്കെതിരെ അ‍ർജന്‍റീന കരുതിവെച്ചൊരു പ്രതികാരം

ഇത് കരുതിവെച്ചതായിരുന്നു. കഴിഞ്ഞ കോപ്പയിലെ ഫൈനലിലേറ്റ തോല്‍വിക്കു പകരം വീട്ടാനുറച്ച് ഇറങ്ങിയ അ

TNN 7 Jun 2016, 9:45 pm
ഇത് കരുതിവെച്ചതായിരുന്നു. കഴിഞ്ഞ കോപ്പയിലെ ഫൈനലിലേറ്റ തോല്‍വിക്കു പകരം വീട്ടാനുറച്ച് ഇറങ്ങിയ അര്‍ജന്റീന എവര്‍ ബെനേഗയുടേയും എയ്ഞ്ചല്‍ ഡ മരിയയുടേയും മികവിൽ നേട്ടം കൈപ്പടിയിലൊതുക്കി. കോപ്പ ടൂര്‍ണമെന്റിലെ ചൊവ്വാഴ്ചത്തെ രണ്ടാമത്തെ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് വിജയം.ഒന്നിനെതിരെ 2 ഗോളുകള്ക്കാണ് അര്‍ജന്റീനിയന്‍ ജയം.
Samayam Malayalam argentina defeated chili
ചിലിക്കെതിരെ അ‍ർജന്‍റീന കരുതിവെച്ചൊരു പ്രതികാരം


ഗോള്‍ പിറന്നില്ലെങ്കിലും ഇരു ടീമുകളും ഒരുപോലെ പരസ്പരം ആക്രമിച്ചു കളിക്കുന്നതാണ് ഒന്നാം പകുതിയില്‍ കണ്ടത്. അര്‍ജന്റീനയാണ് കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തത്. ലയണല്‍ മെസ്സിയുടെ പകരക്കാരനായി ഇറങ്ങിയ ഗെയ്റ്റനാണ് ഏറ്റവും നല്ല അവസരം ഉണ്ടാക്കിയത്. തുടക്കത്തില്‍ തന്നെയുള്ള ഗെയ്റ്റന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ ഇടിച്ചുമടങ്ങി.

ചിലിക്കെതിരേ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. സന്നാഹ മത്സരങ്ങളിലെല്ലാം കരുത്ത് കാട്ടിയാണ് അര്‍ജന്റീനയുടെ മുന്നേറ്റം. ടെവസ്സിന് പകരം ടീമിലെത്തിയ ഹിഗ്വയ്ന്‍ മികച്ച പ്രകടനം നടത്തി. മധ്യനിരയില്‍ ഹാവിയര്‍ മഷറാനോ, ലൂക്കാസ് ബിഗ്ലിയ എന്നിവര്‍ മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കുന്നതിലും ഗോള്‍ നേടുന്നതിലും മികവ് പുലര്‍ത്തി. ഏറെ കാലം തലവേദനയായ പ്രതിരോധത്തിന്റെ പഴുതടച്ചാണ് ടീം ഇത്തവണ എത്തിയത്. സെര്‍ജിയോ അഗ്യൂറോയും നായകന്‍ മെസ്സിയും കളത്തിലിറങ്ങിയിട്ടില്ല. ഇടുപ്പിനേറ്റ പരുക്കില്‍ നിന്നു മുക്തനാകാത്തതാണ് മെസ്സി കളത്തില്‍ ഇറങ്ങാത്തതിന് കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്