ലണ്ടൻ: യൂറോപ്പ ലീഗിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ആഴ്സണൽ. ബാറ്റെ ബോറിസോവിനോടാണ് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ പരാജയപ്പെട്ടത്. സ്റ്റാനിസിൽവയാണ് ബാറ്റെക്കായി ഗോൾ നേടിയത്. രണ്ടാം പാദ മത്സരത്തിൽ ഇനി ആഴ്സണലിന് മികച്ച വിജയം നേടിയേ പറ്റൂ. മറ്റൊരു മത്സരത്തിൽ ചെൽസി 2-1ന് മാൽമോയെ പരാജയപ്പെടുത്തി. മാഞ്ചസറ്റർ സിറ്റിയോട് 6-0ന് പരാജയപ്പെട്ടതിൻെറ ഞെട്ടലിൽ നിന്ന് ഇനിയും ചെൽസിക്ക് രക്ഷപ്പെടാനായിട്ടില്ല. മാൽമോയുടെ സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ 2-1നാണ് ചെൽസി വിജയിച്ചത്.
30ാം മിനിറ്റിൽ റോസ് ബാർക്ലേയുടെ ഗോളിലൂടെയാണ് ചെൽസി മുന്നിലെത്തിയത്. 58ാം മിനിറ്റിൽ ഒലിവർ ജിറോഡിലൂടെ ടീം ലീഡ് ഉയർത്തി. 80ാം മിനിറ്റിൽ ക്രിസ്റ്റ്യൻസൺ മാൽമോക്കായി ആശ്വാസ ഗോൾ നേടി.
30ാം മിനിറ്റിൽ റോസ് ബാർക്ലേയുടെ ഗോളിലൂടെയാണ് ചെൽസി മുന്നിലെത്തിയത്. 58ാം മിനിറ്റിൽ ഒലിവർ ജിറോഡിലൂടെ ടീം ലീഡ് ഉയർത്തി. 80ാം മിനിറ്റിൽ ക്രിസ്റ്റ്യൻസൺ മാൽമോക്കായി ആശ്വാസ ഗോൾ നേടി.