ലണ്ടൻ: ചെൽസിയെ തോൽപ്പിച്ച് ആഴ്സണൽ ലീഗ് കപ്പ് ഫൈനലിൽ കടന്നു. 2-1നാണ് ആഴ്സണലിൻെറ വിജയം. ബ്രിസ്റ്റോൾ സിറ്റിയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച മാഞ്ചസ്റ്റർ സിറ്റിയായിരിക്കും കിരീടപ്പോരാട്ടത്തിൽ ആഴ്സണലിൻെറ എതിരാളികൾ.
ഈഡൻ ഹസാർഡിലൂടെ ചെൽസിയാണ് ആദ്യം ലീഡ് പിടിച്ചത്. അൻറോണിയോ റൂഡിഗറിലൂടെ ആഴ്സണൽ സമനില പിടിച്ചു. മത്സരത്തിൻെറ രണ്ടാം പകുതിയിൽ ഗ്രാനിറ്റ് ക്സാകയിലൂടെയായിരുന്നു ടീം വിജയഗോൾ നേടിയത്. ഇരുപാദങ്ങളിലായി 5-3ന് ബ്രിസ്റ്റോൾ സിറ്റിയെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ കടന്നത്.