ആപ്പ്ജില്ല

Asian Games 2018: വനിതാ ഗുസ്തിയില്‍ സ്വര്‍ണം, അഭിമാനമായി വിനേഷ് ഫോഗട്ട്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് അഭിമാന സ്വര്‍ണം

Samayam Malayalam 20 Aug 2018, 7:02 pm
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടവുമായി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് അഭിമാന സ്വര്‍ണം.
Samayam Malayalam Capture


50 കിലോ വനിത ഗുസ്തി മത്സരത്തില്‍ ജപ്പാന്‍റെ യൂക്കി ഇറിയെ തോല്‍പ്പിച്ചാണ് വിനേഷ് ഈ നേട്ടം സ്വന്തമാക്കിയത്. 4-2 എന്ന സ്കോറിനു ഫൈനലില്‍ ജയിച്ചാണ് വിനേഷ് വിജയം നേടിയത്. ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത താരവും വിനേഷ് ആണ്.

ഇന്ത്യയ്ക്ക് 2 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് നിലവിലുള്ളത്.

ഇരുപത്തിനാലുകാരിയായ വിനേഷ് ഫോഗട്ട് ആദ്യം മുതല്‍ക്കേ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു. കഴിഞ്ഞ ഗെയിംസില്‍ വിനേഷ് വെങ്കലം നേടിയിരുന്നു. സ്വര്‍ണം നേടാനുള്ള മികച്ച അവസരമായാണ് ഇതിനെ വിലയിരുത്തുന്നതെന്നും ദില്ലിയില്‍ നടന്ന ഒരു യാത്രയയപ്പു വേളയില്‍ താരം പറഞ്ഞിരുന്നു. തുടരെ രണ്ടുതവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ആളാണ് വിനേഷ്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്