ആപ്പ്ജില്ല

Asian Games: രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ദ്യുതി ചന്ദ്

200 മീറ്ററിലാണ് ദ്യുതി ഇന്ത്യയുടെ അഭിമാനമുയർത്തി വെള്ളി മെഡൽ നേടിയത്

Samayam Malayalam 29 Aug 2018, 5:54 pm
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ദ്യുതി ചന്ദ്. 200 മീറ്ററിലാണ് ദ്യുതി ഇന്ത്യയുടെ അഭിമാനമുയർത്തി വെള്ളി നേടിയത്. ഫൈനലിൽ 23.20 സെക്കൻറ് ഓടിയെത്തിയാണ് ദ്യുതി വെള്ളി നേടിയത്.
Samayam Malayalam Dutee Chand


നേരത്തെ 100 മീറ്ററിൽ വെള്ളിമെഡൽ നേടി ഏഷ്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമായി ദ്യുതി മാറിയിരുന്നു. ബഹ്റൈന്റെ നൈജീരിയൻ വംശജയായ താരം ഒഡിയോങ് എഡിഡിയോങാണ് 200 മീറ്ററിലും സ്വർണം നേടിയത്. 100 മീറ്ററിലും ഇവർക്ക് തന്നെയായിരുന്നു സ്വർണം.

ചൈനയുടെ വെയ് യോങ്‌ലിക്കാണ് (23.27) 200 മീറ്ററിലും വെങ്കലം നേടിയത്. 100 മീറ്റർ മത്സരത്തിൻെറ തനിയാവർത്തനം ആവുകയായിരുന്നു 200 മീറ്റർ മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്