ആപ്പ്ജില്ല

കായികരംഗത്തും മീ ടൂ: ആരോപണവുമായി ജ്വാല ഗുട്ട

2006 മുതലാണ് പീഡനം തുടങ്ങിയതെന്ന് ജ്വാല

Samayam Malayalam 10 Oct 2018, 3:23 pm
മുംബൈ: കായികരംഗത്ത് നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് മീ ടൂ ക്യാമ്പെയിൻെറ ഭാഗമായി ജ്വാല ഗുട്ട. 2006 മുതൽ ഒരാൾ തന്നെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ പറഞ്ഞു. ട്വിറ്ററിലാണ് ദേശീയ ബാഡ്മിൻറൺ താരത്തിൻെറ വെളിപ്പെടുത്തൽ.
Samayam Malayalam Jwala


താൻ കളി നിർത്താൻ കാരണം പോലും ഈ പീഡനമാണെന്ന് ജ്വാല പറഞ്ഞു. 2006 മുതൽ മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. 'അയാൾ ചീഫ് ആയ ശേഷം എന്നെ ദേശീയ ടീമിൽ നിന്ന് പുറത്താക്കി. ദേശീയ ചാമ്പ്യനായിരുന്ന സമയത്തായിരുന്നു ഇത്. റിയോ ഒളിമ്പിക്സിന് വന്ന സമയത്തും അവഗണനയുണ്ടായി' ജ്വാല ഗുട്ട വ്യക്തമാക്കി.


ആരാണ് വ്യക്തിയെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയും ഭീഷണി ഉണ്ടായിട്ടുണ്ട്. അമ്മയും അച്ഛനും വരെ ഭീഷണിക്ക് ഇരയായിട്ടുണ്ടെന്നും അവർ പറഞ്ഞു. റിയോ ഒളിമ്പിക്സിൽ തനിക്കൊപ്പം മിക്സഡ് ഡബിൾസ് കളിച്ച താരത്തെ ഭീഷണിപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്