ആപ്പ്ജില്ല

ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്ക്ക് സ്വര്‍ണം

പത്തു മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടീം ഇനത്തിൽ വെങ്കലവും ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ കരസ്ഥമാക്കാനായി.

Samayam Malayalam 20 Aug 2018, 8:09 am
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ആദ്യ ദിനത്തിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്ക്ക് ഗുസ്തിയിൽ സ്വര്‍ണ നേട്ടം. 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ബജ്‍‍റംഗ് സ്വ‍ര്‍ണം നേടിയത്. പത്തു മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടീം ഇനത്തിൽ വെങ്കലവും ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ കരസ്ഥമാക്കാനായി. ഇതോടെ ഇന്ത്യൻ അക്കൗണ്ടിൽ ആദ്യ ദിനത്തിൽ തന്നെ രണ്ടു മെഡലുകളാണ് വീണത്. മെഡൽപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്.
Samayam Malayalam ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്ക്ക് സ്വര്‍ണം
ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്ക്ക് സ്വര്‍ണം



നീന്തലിൽ പുരുഷ 200 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളിതാരം സജൻ പ്രകാശ് അ‍ഞ്ചാമനായപ്പോൾ ഗുസ്തിയിൽ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാറിന് ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്താകേണ്ടി വന്നു. അതേസമയം ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ആതിഥേയരായ ഇന്തൊനീഷ്യയെ 8–0നു തകർത്ത് പിച്ചിൽ തിളങ്ങി. എന്നാൽ ഏറെ മലയാളികളുടെ സാന്നിധ്യമുള്ള വനിതാ വോളിബോൾ ടീമിന് ദക്ഷിണ കൊറിയയോട് ആദ്യ കളിയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു (25–17, 25–11, 25–13).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്