ആപ്പ്ജില്ല

റൊണാൾഡോ പോയപ്പോഴാണ് റയൽ ടീമായത്; ഗാരെത് ബെയ‍്‍ൽ

യൽ മാഡ്രിഡ് ഒറ്റക്കെട്ടായി മികച്ച ടീമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിന് ശേഷമാണെന്ന് ഗാരെത് ബെയ‍്‍ൽ

Samayam Malayalam 17 Sept 2018, 6:58 pm
മാഡ്രിഡ്: റയൽ മാഡ്രിഡ് ഒറ്റക്കെട്ടായി മികച്ച ടീമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിന് ശേഷമാണെന്ന് ഗാരെത് ബെയ‍്‍ൽ. റൊണാൾഡോ യുവൻറസിലേക്ക് പോയതിന് ശേഷമുള്ള ടീം വർക്കിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബെയ‍്‍ൽ. ഈ സീസൺ തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് റൊണാൾഡോ യുവൻറസിലേക്ക് മാറിയത്.
Samayam Malayalam bale on ronaldos exit from real madrid
റൊണാൾഡോ പോയപ്പോഴാണ് റയൽ ടീമായത്; ഗാരെത് ബെയ‍്‍ൽ


ലാലിഗയിൽ കഴിഞ്ഞ നാലിൽ മൂന്ന് മത്സരങ്ങളിലും റയൽ മാഡ്രിഡ് മിന്നുന്ന വിജയമാണ് നേടിയത്. റൊണാൾഡോ പോയതിന് ശേഷം ശേഷം ടീമിൻെറ കുന്തമുനയാണ് ബെയ‍്‍ൽ. ചാമ്പ്യൻസ് ലീഗിലെ റയലിൻെറ മുന്നേറ്റ നിരയ്ക്ക് ചുക്കാൻ പിടിക്കുന്നത് ഈ വെൽഷ് വിംഗറാണ്.

"റൊണാൾഡോ ഇല്ലാത്തതിനാൽ കുറേക്കൂടി ആശ്വാസത്തോടെ കളിക്കാൻ സാധിക്കുന്നുണ്ട്. ഒറ്റയാൾ പോരാട്ടത്തിൽ നിന്ന് മാറി ഇപ്പോഴാണ് റയൽ ഒരു മികച്ച ടീമായി മാറിയത്," ബെയ‍്‍ൽ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്