ആപ്പ്ജില്ല

​പിഎസ്‍ജിയോട് കണക്ക് തീ‍ർത്ത് ബയേൺ മ്യൂണിക്ക്

പിഎസ്‍ജിയുടെ തട്ടകത്തിൽ തങ്ങൾക്കേറ്റ പരാജയത്തിന് ഇത്തവണ സ്വന്തം കാണികളുടെ മുന്നിൽ കണക്ക് തീർക്കുകയായിരുന്നു ബയേൺ

TNN 6 Dec 2017, 12:47 pm
മ്യൂണിക്ക്: പിഎസ്‍ജിയോട് കണക്ക് തീ‍ർത്ത് ബയേൺ മ്യൂണിക്കിന് യുവേഫ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ വിജയം. നേരത്തെ പിഎസ്‍ജിയുടെ തട്ടകത്തിൽ തങ്ങൾക്കേറ്റ പരാജയത്തിന് ഇത്തവണ സ്വന്തം കാണികളുടെ മുന്നിൽ കണക്ക് തീർക്കുകയായിരുന്നു ബയേൺ.
Samayam Malayalam bayern munich beats psg in champions league
​പിഎസ്‍ജിയോട് കണക്ക് തീ‍ർത്ത് ബയേൺ മ്യൂണിക്ക്


ഇരട്ടഗോളുകള്‍ നേടിയ കൊറെന്റിന്‍ ടൊലിസ്സോയുടെ മികവിൽ 3-0നാണ് അവ‍ർ വിജയിച്ചത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിന് വേണ്ടി ആദ്യം ലീഡ് നേടിയത്. കൈലിയന്‍ എംബപ്പെയിലൂടെ പിഎസ്‍ജി ഗോൾ മടക്കി. എന്നാൽ രണ്ട് തവണ ഗോൾ വല നിറച്ച് കൊണ്ട് ടൊലിസ്സോ ബയേണിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

15 പോയിന്റ് വീതം നേടി ഇരു ടീമുകളും ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട്‌റൗണ്ടിലെത്തി. മികച്ച ഗോള്‍ ശരാശരിയിൽ പിഎസ്‍ജിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥനാക്കാരായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്