ആപ്പ്ജില്ല

രണ്ടാം പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

തായ്ലന്‍ഡിലെ രണ്ടാം പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. തായ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാ

TNN 15 Sept 2016, 8:26 am
തായ്ലന്‍ഡിലെ രണ്ടാം പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. തായ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡുമായുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചത്.
Samayam Malayalam blasters match
രണ്ടാം പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

മുന്നേറ്റത്തില്‍ മലയാളി താരം മുഹമ്മദ് റാഫിക്ക് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ആദ്യ ഇലവനില്‍ അവസരം നല്‍കി. മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബര്‍ട്ട് എന്നിവരെ ആദ്യ പകുതിയില്‍ ബഞ്ചിലിരുത്തിയാണ് പരിശീലകന്‍ ടീം ഫോര്‍മേഷന്‍ നടത്തിയത്. ആദ്യ പരീശീലന മത്സരത്തില്‍ ബിഗ് ബാങ് ചുല യുണൈറ്റഡിനെ ബ്ലാസ്റ്റേഴ്സ് 2-1 ന് തോല്‍പ്പിച്ചിരുന്നു. 18ന് പട്ടായ യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന പരിശീലന മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്