ആപ്പ്ജില്ല

മാപ്പ് ഇറ്റലി... ഇതിഹാസ ഗോൾ കീപ്പർ ബഫൺ ബൂട്ടഴിച്ചു

കരച്ചിലടക്കാനാവാതെയാണ് ബഫൺ കളിക്കളം വിട്ടത്

TNN 14 Nov 2017, 3:07 pm
മിലാൻ: ഇറ്റലിയുടെ ഇതിഹാസ ഗോൾ കീപ്പർ ഗിയൻല്യൂഗി ബഫൺ ലോക ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2018 ലോകകപ്പിന് യോഗ്യത നേടാനാവാതെ ടീം പുറത്തായ മത്സരത്തോടെയാണ് ബഫൺ വിട പറഞ്ഞത്. ടീമിൻെറ പരാജയത്തിൽ കരച്ചിലടക്കാനാവാതെയാണ് ബഫൺ കളിക്കളം വിട്ടത്.
Samayam Malayalam buffon ends international football career
മാപ്പ് ഇറ്റലി... ഇതിഹാസ ഗോൾ കീപ്പർ ബഫൺ ബൂട്ടഴിച്ചു


സ്വീഡനെതിരായ രണ്ടാം പ്ലേ ഓഫ് മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പ് യോഗ്യ നേടാതെ പുറത്തായത്. 1958ന് ശേഷം ആദ്യമായാണ് ടീം ലോകകപ്പ് യോഗ്യത നേടാതെ പോവുന്നത്. 39കാരനായ ബഫൺ തന്നെയായിരുന്നു ടീമിനെ നയിച്ചത്.

കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായി ഇറ്റാലിയൻ ദേശീയ ടീമിൻെറ ഗോൾവല കാക്കുന്നത് ബഫൺ ആയിരുന്നു. ഇത്തവണ ലോകകപ്പ് കളിക്കുമായിരുന്നെങ്കിൽ അത് താരത്തിൻെറ ആറാം ലോകകപ്പ് ആവുമായിരുന്നു. ഇറ്റലിക്ക് വേണ്ടി 175 മത്സരങ്ങൾ ബഫൺ കളിച്ചിട്ടുണ്ട്.

"ഇറ്റാലിയൻ ഫുട്ബോളിനോട് തന്നെ ഞാൻ മാപ്പ് പറയുന്നു" സ്വീഡനെതിരായ മത്സരത്തിന് ശേഷം സങ്കടം അടക്കാനാവാതെ ബഫൺ പറഞ്ഞു. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരം ഇറ്റലി പരാജയപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്