ആപ്പ്ജില്ല

കിഡംബി ശ്രീകാന്ത് ലോക റാങ്കിങിൽ രണ്ടാമത്

രണ്ട് സ്ഥാനങ്ങൾ മുകളിലോട്ട് കയറിയാണ് ശ്രീകാന്ത് രണ്ടാം റാങ്കിലെത്തിയത്

TNN 2 Nov 2017, 3:21 pm
ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിൻറൺ താരം കിഡംബി ശ്രീകാന്ത് ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ (BWA) റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി. മിന്നുന്ന ഫോമിലുള്ള താരത്തിൻെറ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. രണ്ട് സ്ഥാനങ്ങൾ മുകളിലോട്ട് കയറിയാണ് ശ്രീകാന്ത് രണ്ടാം റാങ്കിലെത്തിയത്.
Samayam Malayalam bwf rankings kidambi srikanth rises to no 2 position
കിഡംബി ശ്രീകാന്ത് ലോക റാങ്കിങിൽ രണ്ടാമത്


നിലവിൽ 73,403 പോയിൻറാണ് അദ്ദേഹത്തിനുള്ളത്. റാങ്കിങിൽ ഒരു ഇന്ത്യൻ പുരുഷ താരം ഇത്രയും പോയിൻറുകൾ നേടുന്നത് ആദ്യമായാണ്. 24കാരനായ ഇന്ത്യൻ താരം ഈ വർഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്.

വിക്ടർ അക്സൽസൺ ആണ് ലോകറാങ്കിങിൽ ഒന്നാമത്. ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് റാങ്കിങിൽ മുന്നേറ്റം നടത്തി 11ാം സ്ഥാനത്തെത്തി. വനിതാ റാങ്കിങിൽ ഇന്ത്യയുടെ പിവി സിന്ധു രണ്ടാം സ്ഥാനത്തും സൈന നെഹ്‍വാൾ 11ാം സ്ഥാനത്തും തുടരുന്നു.

ഒരു വർഷം നാല് സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ശ്രീകാന്ത്. ലോകത്ത് തന്നെ ഈ നേട്ടം കൈവരിച്ച നാലാമത്തെ കളിക്കാരനുമാണ് അദ്ദേഹം. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് കിരീടം നേടിയതോടെയാണ് ശ്രീകാന്ത് ഈ നേട്ടം കൈവരിച്ചത്.

BWF rankings: Kidambi Srikanth rises to No 2 position

Indian badminton player Kidambi Srikanth has risen to a career best No 2 position in the latest Badminton World Federation (BWF) men's singles rankings.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്