ആപ്പ്ജില്ല

Hockey World Cup 2018: ആവേശമുയർത്തി ഹോക്കി ലോകകപ്പ് ഉദ്ഘാടനം

ഭുവനേശ്വറിലാണ് 2018 ഹോക്കി ലോകകപ്പ് നടക്കുന്നത്

Samayam Malayalam 27 Nov 2018, 5:55 pm
ഭുവനേശ്വർ: പുരുഷ ഹോക്കി ലോകകപ്പിന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ഇന്ന് വർണാഭമായ തുടക്കം. വൈകീട്ട് ആറിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. നവംബർ 28 മുതൽ ഡിസംബർ 16 വരെ നടക്കുന്ന ലോകകപ്പിൽ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
Samayam Malayalam Hockey


ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, എ.ആർ.റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള വർണ ശബളമായ ആഘോഷ വിരുന്നാണ് ഉദ്ഘാടന ചടങ്ങിൻെറ പ്രത്യേകത. കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക്കാണ് ഉദ്ഘാടനം ചെയ്യുന്നത്.

കട്ടക്കിൽ ബുധനാഴ്ച നടക്കുന്ന മറ്റൊരു ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനാണ് മുഖ്യാതിഥി. ലോകകപ്പിൽ പങ്കെടുക്കാനുള്ള മിക്ക ടീമുകളും ഭുവനേശ്വറിൽ എത്തി. മൻപ്രീത് സിംങിൻെറ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ലോകകപ്പിന് ഇറങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്