ആപ്പ്ജില്ല

ആഴ്‍സണല്‍ താരം അലെക്സിസ് സാഞ്ചെസിനായി ചെല്‍സി

അലെക്സിസ് സാഞ്ചസിനായി പണമെറിയാന്‍ ചെല്‍സി ഒരുങ്ങുന്നു...

The Guardian 28 Mar 2017, 6:10 pm
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്‍ഫര്‍ വിന്‍ഡോയില്‍ ചെല്‍സി ലക്ഷ്യമിടുന്നത് ആഴ്‍സണല്‍ താരം അലെക്സിസ് സാഞ്ചസിനെ. ചിലിയന്‍ താരത്തെ ചെല്‍സിയില്‍ എത്തിക്കാന്‍ മാനേജര്‍ ആന്‍റോണിയോ കോണ്ടേ ശ്രമം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‍തു.
Samayam Malayalam chelsea keen to sign alexis sanchez from arsenal
ആഴ്‍സണല്‍ താരം അലെക്സിസ് സാഞ്ചെസിനായി ചെല്‍സി


മൂന്നു വര്‍ഷമായി ആഴ്‍സണലിലുള്ള സാഞ്ചസിന് ഇനി ഒരു വര്‍ഷംകൂടി കരാറുണ്ട്. എന്നാല്‍ കിരീടപ്പോരാട്ടങ്ങളില്‍ പിന്നിലാകുന്ന ആഴ്‍സണലില്‍ തുടരാന്‍ സാഞ്ചസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ചെല്‍സിക്ക് തങ്ങളുടെ താരത്തെ വിട്ടുനല്‍കാന്‍ ആഴ്‍സണലിനും താല്‍പര്യമില്ല.

ആഴ്‍സണലിനോട് കൂടുതല്‍ പണം സാഞ്ചസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസ് സെന്‍റ്-ജെര്‍മെയ്‍നും സാഞ്ചസിനുവേണ്ടി ശ്രമം തുടങ്ങിയിട്ടുണ്ട്. യുവന്‍റസ്, ഇന്‍റര്‍മിലാന്‍ ക്ലബ്ബുകളും താരത്തിന് പിന്നാലെയുണ്ട്.

Chelsea keen to sign Alexis Sanchez from Arsenal

EPL leaders Chelsea might sign Arsenal's chilean player Alexis Sanchez in Summer transfer window.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്